EntertainmentNationalNews

എനിക്ക് വേണ്ടത് സ്നേഹമാണ്, അത് സെക്സ് അല്ല; തുറന്ന് പറഞ്ഞ് നടി

മുംബൈ:  മുന്‍കാലങ്ങളില്‍ ബോളിവുഡില്‍ യുവാക്കളുടെ ഹൃദയം കീഴടക്കിയ നടിയാണ് അനു അഗര്‍വാള്‍. മഹേഷ് ഭട്ടിന്‍റെ 1990 ലെ സിനിമ ആഷിഖി എന്ന ചിത്രത്തിലെ നായികയായിരുന്നു അനു അഗര്‍വാള്‍. ഒരു അഭിമുഖത്തില്‍ സ്നേഹവും, സെക്സും തമ്മിലുള്ള വ്യത്യാസം വിവരിച്ചാണ് അനു വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

ഇപ്പോള്‍ യോഗ രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ഈ മുന്‍കാല നടി. ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ വളരെ ഓപ്പണായ ഒരാളാണെന്നും. സ്നേഹം എന്നതിന്‍റെ വ്യത്യസ്ത വഴിയാണ് താന്‍ തേടുന്നത് എന്നും അനു അഗര്‍വാള്‍ പറയുന്നു. 2001 ല്‍ താന്‍ ഒരു സന്യാസിയായി എന്ന് അവകാശപ്പെടുന്നയാളാണ് അനു അഗര്‍വാള്‍.

എന്‍റെ പ്രേമ ജീവിതത്തിന് എന്ത് സംഭവിച്ചുവെന്നാണ് ചോദ്യം, ഞാന്‍ വളരെ ഓപ്പണായ വ്യക്തിയാണ്. ശരിക്കും പണ്ട് ഞാന്‍ കൂടുതല്‍ ഓപ്പണായിരുന്നു. അന്ന് സ്നേഹത്തെക്കുറിച്ച് തുറന്ന് സംസാരിച്ചു. ശരിക്കും ഭാവിയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നമ്മുക്ക് അറിയില്ലല്ലോ.

ലൈംഗികതയില്‍ നിന്നും തൃപ്തിപ്പെടുക എന്ന ആഗ്രഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഞാന്‍ ഉപേക്ഷിച്ചതാണ്. എനിക്ക് നിര്‍മ്മലമായതും, വളരെ സത്യസന്ധമായതുമായ സ്നേഹം ആഗ്രഹിക്കുന്നു. അത് കുട്ടികളില്‍ നിന്നാണ് ഇപ്പോള്‍ ലഭിക്കുന്നത്. സ്നേഹത്തിന് വേണ്ടിയുള്ള എന്‍റെ ആഗ്രഹം പല വഴിയില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. 

എന്നാല്‍ അതില്‍ സെക്സ് ഇല്ല. സെക്സ് സ്നേഹമല്ല. സ്നേഹം അല്ലെങ്കില്‍ പ്രേമം എന്ന ആശയം തിരുത്തപ്പെടണം. ഒരോ ചെറിയ ആംഗ്യത്തിലും സ്നേഹമുണ്ട്. അത് വലിയ ശബ്ദത്തില്‍ ആഘോഷമായി നടക്കണം എന്നില്ല. നാം മാറി ചിന്തിക്കേണ്ടിയിരിക്കുന്നു –  അനു അഗര്‍വാള്‍ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. 

1999 ല്‍ ഒരു കാര്‍ അപകടത്തെ തുടര്‍ന്ന് 29 ദിവസം കോമയില്‍ കിടന്ന് മരണത്തിന്‍റെ വക്കില്‍ നിന്നും തിരിച്ചെത്തിയ വ്യക്തിയാണ് അനു അഗര്‍വാള്‍. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു ഫൌണ്ടേഷനും ഇവര്‍ നടത്തുന്നുണ്ട്. 

അതേ സമയം അനു അഗര്‍വാള്‍ അടുത്തിടെ ഒരു വിവാദം ഉണ്ടാക്കിയിരുന്നു. ഇന്ത്യന്‍ ഐഡോള്‍ സംഗീത റിയാലിറ്റി ഷോയില്‍ അതിഥിയായി ഇവര്‍ എത്തിയിരുന്നു. ആഷിഖി  സിനിമയുമായി ബന്ധപ്പെട്ട എപ്പിസോഡിലായിരുന്നു അത്. എന്നാല്‍ പരിപാടി എയര്‍ ചെയ്തപ്പോള്‍‌ അനുവിന്‍റെ ഭാഗങ്ങള്‍ പലതും കാണിച്ചില്ലെന്ന ആരോപണമാണ് ഇവര്‍ ഉയര്‍ത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker