ഗുണ്ടാ നേതാവ് മക്കോലി ജയപ്രകാശന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

കൊച്ചി: ഗുണ്ടാനേതാവ് മാക്കോലി ജയപ്രകാശനെ ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ട് ജയപ്രകാശനെ അന്വേഷിച്ച് വീട്ടിലത്തെിയ ബന്ധുവാണ് കട്ടിലില്‍ മരിച്ച നിലയില്‍ ഇയാളെ കണ്ടത്തെിയത്.

ബന്ധുക്കളുമായി അധികം ബന്ധമില്ലാതെ വീട്ടില്‍ ഒറ്റയ്ക്കാണ് ജയപ്രകാശന്‍ താമസിച്ചിരുന്നത്. തലയില്‍ കമ്പി കൊണ്ട് ശക്തമായ അടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിവില്‍ നിന്ന് രക്തം വാര്‍ന്ന് തറയില്‍ വീണ് ഉണങ്ങിപ്പിടിച്ച നിലയിലായിരുന്നു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് കുറുമശേരി സ്വദേശികളായ വിജേഷ്, സൗമേഷ്, അനില്‍ എന്നിവരെ ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരൊന്നിച്ച് വ്യാഴാഴ്ച രാത്രി ജയപ്രകാശിന്റെ വീട്ടില്‍ മദ്യപിക്കുകയും തുടര്‍ന്ന് വഴക്കുണ്ടാവുകയും ചെയ്തിരുന്നതായി സൂചനയുണ്ട്.

ജയപ്രകാശന്‍ മുംബൈയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന കൊലപാതകക്കേസില്‍ മൂന്ന് വര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ട്. നാട്ടിലും നിരവധി കേസുകളിലെ പ്രതിയാണ്. ചെങ്ങമനാട് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ പെട്ടയാളുമാണ് ജയപ്രകാശന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News