പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തു; വ്യാപാരിയുടെ വീടിന് നേരെ ഗുണ്ടാ ആക്രമണം

തൃശൂര്‍: പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത വ്യാപാരിയുടെ വീടിനു നേരെ ഗുണ്ടാ ആക്രമണം. ചാലക്കുടി പോട്ടയിലാണ് സംഭവം. ആക്രമണത്തില്‍ വീട്ടിലുണ്ടായിരുന്ന 3 വയസുകാരന്‍ ഉള്‍പെടെ 4 പേര്‍ക്കു പരുക്കേറ്റു. പോട്ട കെകെ റോഡില്‍ കൈനാടത്തുപറമ്പില്‍ ജസ്റ്റിന്‍ വര്‍ഗീസിന്റെ വീട്ടിലാണു ഇന്നലെ രാത്രി മാരാകായുധങ്ങളുമായെത്തിയ ഗുണ്ടാസംഘം ആക്രമണം നടത്തിയത്.

നാലംഗ സംഘം അതിക്രമിച്ചു കയറി വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായി 3 ബൈക്കുകളിലായെത്തിയ സംഘം വീടിന്റെ ജനല്‍ ചില്ലുകളും കാറിന്റെ ചില്ലുകളും അടിച്ചു തകര്‍ത്തു. വീട്ടുകാര്‍ വീട്ടില്‍ കയറി വാതിലടച്ചതോടെ പുറത്തിറങ്ങാന്‍ വെല്ലുവിളിക്കുകയും ഇറങ്ങാതെ വന്നതോടെ ജനല്‍ചില്ലുകളും മറ്റും തകര്‍ക്കുകയും 2 കാറുകള്‍ തകര്‍ത്തതായും ചെയ്തതായി ജസ്റ്റിന്‍ പറഞ്ഞു.

ചാലക്കുടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതാണ് അക്രമത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതികളായ സംഘത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News