25.7 C
Kottayam
Saturday, May 18, 2024

കോഴിക്കോട് പ്രണയിച്ച് വിവാഹം ചെയ്തവര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം

Must read

കോഴിക്കോട്: കൊയിലാണ്ടിയില്‍ പ്രണയിച്ച് വിവാഹം ചെയ്തവര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. വധുവിന്റെ ബന്ധുക്കള്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു.

വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി എത്തിയ എട്ടംഗസംഘമാണ് ആക്രമണം നടത്തിയത്. വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്ത് ഗുണ്ടകള്‍ പട്ടാപ്പകല്‍ അവരെ വഴിയില്‍ വച്ച് ഭീഷണിപ്പെടുത്തുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ ആറ് പേര്‍ക്കതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് കൊയിലാണ്ടിയില്‍ വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. മുഹമ്മദ് സ്വാലിഹ് എന്ന കൊയിലാണ്ടി സ്വദേശിയായ യുവാവ് ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week