24.9 C
Kottayam
Saturday, June 6, 2026

വൈ​ദി​ക​നു നേ​രെ വെ​ടിവെപ്പ്; ഒരാൾ പി​ടി​യി​ല്‍

Must read

ലി​യോ​ണ്‍: ഫ്രാൻസിനെതിരെ ലോകരാജ്യങ്ങൾക്കിടയിൽ വൻ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ. ഫ്രാ​ന്‍​സ് ഗ്രീ​ക്ക് ഓ​ര്‍​ത്ത​ഡോ​ക്സ് വൈ​ദി​ക​നു നേ​രെ വെടിവെയ്പ്പ്. എന്നാൽ വെ​ടി​യു​തി​ര്‍​ത്ത​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി യാതായി ഫ്ര​ഞ്ച് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ. അ​തേ​സ​മ​യം വെ​ടി​വ​യ്പി​ന്‍റെ കാരണമെന്താണെന്ന് വ്യ​ക്ത​മാ​യി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ​നേ​ര​ത്തെ, ലി​യോ​ണ്‍ മേ​യ​റും ഇ​ക്കാ​ര്യം പ​ങ്കു​വ​ച്ചി​രു​ന്നു. അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

എന്നാൽ കോ​ട്ടി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു വ​ച്ച തോ​ക്കു​കൊ​ണ്ടു വൈ​ദി​ക​നെ വെ​ടി​വ​ച്ച​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട അ​ക്ര​മി​യെ ഏ​റെ നേ​ര​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​തെ​ന്നാ​ണ് വി​വ​രം. വെ​ടി​വ​യ്പി​ല്‍ വൈ​ദി​ക​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. അ​ദ്ദേ​ഹം ഗു​രു​ത​രാ​വ​സ്ഥ ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

ലി​യോ​ണ്‍ ന​ഗ​ര​ത്തി​ലെ ഗ്രീ​ക്ക് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്കു​ശേ​ഷം പൂ​ട്ടു​ക​യാ​യി​രു​ന്ന വൈ​ദി​ക​നെ​യാ​ണു അ​ഞ്ജാ​ത​ന്‍ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ഫ്രാ​ന്‍​സി​ലെ നീ​സ് ന​ഗ​ര​ത്തി​ലെ ദൈ​വ​മാ​താ​വി​ന്‍​റെ നാ​മ​ത്തി​ലു​ള്ള ബ​സി​ലി​ക്ക​യി​ല്‍ മൂ​ന്ന് പേ​ര്‍ കൊ​ല്ല​പ്പെ​ട​നാ​നി​ട​യാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നെ​തി​രെ യൂ​റോ​പ്പി​ലാ​കെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ട​യി​ലാ​ണ് പു​തി​യ ആ​ക്ര​മ​ണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week