News

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

ഉസ്താദ് ഇനായത്ത് ഹുസൈന്‍ ഖാന്റെ പൗത്രനായ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ 1931 മാര്‍ച്ച് മൂന്നാംതീയതിയാണ് ജനിച്ചത്. ഹിന്ദി ചലച്ചിത്ര ലോകത്ത് ഗായകനായും സംഗീത സംവിധായകനായും പ്രവര്‍ത്തിച്ചു. മൃണാള്‍സെന്നിന്റെ ഭുവന്‍ഷോമിലും നിരവധി മറാത്തി, ഗുജറാത്തി സിനമകള്‍ക്കു വേണ്ടിയും പാടി. ഹിന്ദി ചലച്ചിത്ര സംഗീത ലോകത്തെ നിരവധി പ്രതിഭകളുടെ പരിശീലകനാണ്.

ഉത്തര്‍പ്രദേശിലെ ബഡായൂണ്‍ ആണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം. പിതാവായ ഉസ്താദ് വാരിസ് ഹുസൈന്‍ ഖാനും മാതാവായ ഷബ്രി ബീഗത്തിനും ഉസ്താദ് ഇനായത്ത് ഹുസൈന്‍ ഖാന്റെ മൂന്നാമത്തെ പുത്രിയുടെ മകന്‍ ഒരു സംഗീതജ്ഞനായിത്തീരണം എന്നുതന്നെയായിരുന്നു ആഗ്രഹം. അതിനാല്‍ ശൈശവകാലം മുതല്‍ക്കുതന്നെ മുസ്തഫ ഖാനെ അച്ഛന്‍ സംഗീതം പഠിപ്പിച്ചുതുടങ്ങിയിരുന്നു.

അതിനുശേഷം ഉസ്താദ് ഫിദ ഹുസൈന്‍ഖാനാണ് മുസ്തഫഖാനെ സംഗീതം പഠിപ്പിച്ചത്. സംഗീതത്തിലുള്ള ഉപരിപാഠങ്ങള്‍ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ ഹൃദിസ്ഥമാക്കിയതാകട്ടെ ഉസ്താദ് നിസാര്‍ ഹുസൈന്‍ഖാനില്‍നിന്നായിരുന്നു. ഈ വിധത്തില്‍ കുടുംബത്തിലുള്ള സംഗീതകാരന്‍മാരാല്‍തന്നെ വാര്‍ത്തെടുക്കപ്പെട്ട ഗുലാം മുസ്തഫ ഖാന്‍ എട്ടാം വയസ്സില്‍തന്നെ അരങ്ങേറ്റക്കച്ചേരിയും നടത്തി. ഇന്ത്യയിലും വിദേശങ്ങളിലുമായി അനവധി ശാസ്ത്രീയസംഗീതക്കച്ചേരികളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. എന്നാല്‍ ഈ സംഗീതജീവിതത്തിന് സമാന്തരമായിത്തന്നെ ഉസ്താദ് ഗുലാം മുസ്തഫഖാന്‍ സിനിമാസംഗീതമേഖലയിലും പ്രശസ്തനായി

1991-ല്‍ പത്മശ്രീ, 2003-ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, 2006-ല്‍ പദ്മഭൂഷണ്‍, 2018-ല്‍ പദ്ഭവിഭൂഷണ്‍ എന്നിവ അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button