24.2 C
Kottayam
Saturday, June 6, 2026

IPL: ധോണിപ്പട വീണു, ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിന് വിജയത്തുടക്കം

Must read

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ ആവേശം നിറഞ്ഞ ആദ്യ പോരാട്ടത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന് വിജയത്തുടക്കം. സിഎസ്കെ മുന്നോട്ടുവെച്ച 179 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ നാല് പന്ത് ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് നേടുകയായിരുന്നു. 36 പന്തില്‍ 63 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ ഗുജറാത്തിന്‍റെ ടോപ് സ്കോററായപ്പോള്‍ രാഹുല്‍ തെവാട്ടിയ ഫിനിഷറായി. 

മറുപടി ബാറ്റിംഗില്‍ പവര്‍പ്ലേയ്‌ക്കിടെ ഒരു വിക്കറ്റ് വീണെങ്കിലും ഗുജറാത്ത് ടൈറ്റന്‍സ് ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 65ലെത്തിയിരുന്നു. 16 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സുമായി 25 നേടിയ സാഹയെ രാജ്‌വര്‍ധന്‍ ഹങര്‍ഗേക്കര്‍ പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇംപാക്‌ട് പ്ലെയറായി സായ് സുന്ദരേശനെ പാണ്ഡ്യ പറഞ്ഞയച്ചു. ഫീല്‍ഡിംഗിനിടെ പരിക്കേറ്റ കെയ്‌ന്‍ വില്യംസണിന് പകരമാണ് സായ് ക്രീസിലെത്തിയത്. 17 പന്തില്‍ 22 റണ്‍സ് നേടിയ സായ്‍യുടെ ഇന്നിംഗ്സ് നിർണായകമായി. ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യ 11 പന്തില്‍ എട്ടും വിജയ് ശങ്കർ 21 പന്തില്‍ 27നും പുറത്തായപ്പോള്‍ ഗുജറാത്ത് ഭയന്ന

എന്നാല്‍ ഒറ്റത്ത് നിലയുറപ്പിച്ച് അർധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിന്‍റെ(36 പന്തില്‍ 63) ഇന്നിംഗ്സ് നിർണായകമായി. ഗില്‍ ആറ് ഫോറും മൂന്ന് സിക്സും പറത്തി. അവസാന ഓവറില്‍ എട്ട് റണ്‍സ് പ്രതിരോധിക്കാന്‍ തുഷാർ ദേശ്പാണ്ഡെയ്ക്കായില്ല. രണ്ട് പന്തിനുള്ളില്‍ രാഹുല്‍ തെവാട്ടിയയും(15*), റാഷിദ് ഖാനും(10*) ഗുജറാത്തിന്‍റെ ജയമുറപ്പിച്ചു. തുഷാറിന്‍റെ ആദ്യ രണ്ട് പന്തുകളില്‍ സിക്സും ഫോറും തെവാട്ടിയ അടിച്ചെടു

മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 178 റണ്‍സെടുത്തു. 50 പന്തില്‍ നാല് ഫോറും 9 സിക്‌സറും സഹിതം 92 റണ്ണെടുത്ത ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ വെടിക്കെട്ടാണ് ചെന്നൈക്ക് സുരക്ഷിത സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണറായെത്തി 18-ാം ഓവറിലെ ആദ്യ പന്തിലാണ് റുതു സെഞ്ചുറിക്കരികെ മടങ്ങിയത്. അല്‍സാരി ജോസഫിന്‍റെ പന്തില്‍ ശുഭ്‌മാന്‍ ഗില്ലിനായിരുന്നു ക്യാച്ച്. ഗുജറാത്തിനായി മുഹമ്മദ് ഷമിയും റാഷിദ് ഖാനും അല്‍സാരി ജോസഫും രണ്ട് വീതവും ജോഷ്വാ ലിറ്റില്‍ ഒന്നും വിക്കറ്റ് വീഴ്‌

- Advertisement -

മറ്റുള്ളവരൊക്കെ കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും ഉന്നം പിഴച്ചു. ദേവോണ്‍ കോണ്‍വേ(6 പന്തില്‍ 1), മൊയീന്‍ അലി(17 പന്തില്‍ 23), ബെന്‍ സ്റ്റോക്‌സ്(6 പന്തില്‍ 7), അമ്പാട്ടി റായുഡു(12 പന്തില്‍ 12), ശിവം ദുബെ(18 പന്തില്‍ 19), രവീന്ദ്ര ജഡേജ(2 പന്തില്‍ 1) എന്നിങ്ങനെയായിരുന്നു മറ്റുള്ള താരങ്ങളുടെ സ്കോറുകള്‍. അവസാന ഓവറില്‍ ജോഷ്വാ ലിറ്റിലിനെതിരെ സിക്‌സും ഫോറും നേടിയ എം എസ് ധോണി 7 പന്തില്‍ 14* ഉം മിച്ചല്‍ സാന്‍റ്‌നര്‍ 3 പന്തില്‍ ഒന്നും റണ്‍സുമായി പുറത്താവാതെ നിന്നു. തന്‍റെ പ്രതാപകാലം അവസാനിച്ചിട്ടില്ല എന്ന് ആരാധകരെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ധോണിയുടെ കൂറ്റന്‍ സിക്‌സ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week