നോക്കിയാല്‍ കണ്ണെടുക്കില്ല,സ്‌റ്റൈലിഷ് വേഷത്തില്‍ ഞെട്ടിച്ച് നവ്യ നായര്‍
കൊച്ചി:നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ നെഞ്ചിൽ ഇടം നേടിയ താരമാണ് നടി നവ്യ നായർ. അതിന് മുമ്പ് സിനിമയിൽ വന്നതെങ്കിലും കൂടുതൽ പ്രശസ്തി നേടി കൊടുത്ത ചിത്രം നന്ദനം ആയിരുന്നു. ഇഷ്ടം ആയിരുന്നു നവ്യയുടെ ആദ്യ സിനിമ. നർത്തകി ആയിരുന്ന നവ്യ സ്കൂൾ കാലഘട്ടത്തിൽ കലോത്സവങ്ങളിൽ പങ്കെടുത്ത് സമയത്ത് തന്നെ മലയാളികളുടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
ഇഷ്ടത്തിന് ശേഷം ദിലീപിന്റെ മഴത്തുള്ളികിലുക്കത്തിലും അഭിനയിച്ച ശേഷമാണ് നന്ദനത്തിലെ ബാലാമണിയായി നവ്യ മാറിയത്. സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്ത് നവ്യ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നായികയായി തിളങ്ങിയിട്ടുണ്ട്. ദിലീപിന്റെയും പ്രിത്വിരാജിന്റെയും നായികയായി കൂടുതൽ സിനിമകളും നവ്യ ചെയ്തിട്ടുള്ളത്. 2010 വരെ വളരെ സജീവമായി നവ്യ നിൽക്കുകയും ചെയ്തു.
പിന്നീട് വിവാഹിതയായ ശേഷം ഇടയ്ക്ക് മാത്രം ഓരോ സിനിമകൾ വീതമാണ് നവ്യ ചെയ്തിരുന്നത്. കഴിഞ്ഞ വർഷം നവ്യ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തി. പത്ത് വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിൽ നവ്യ അഭിനയിച്ചത്. ഒരുത്തീ എന്ന വികെപി ചിത്രത്തിലാണ് നവ്യ അഭിനയിച്ചത്. സൈജു കുറുപ്പിന് ഒപ്പമുള്ള ജാനകി ജാനേയാണ് ഇനി ഇറങ്ങാനുള്ള നവ്യയുടെ ചിത്രം. ടെലിവിഷൻ പരിപാടികളിലും നവ്യ സജീവമാണ്.
മഴവിൽ മനോരമയിലെ കിടിലം എന്ന പ്രോഗ്രാമിലെ മെന്ററാണ് നവ്യ ഇപ്പോൾ. ഇപ്പോഴിതാ നവ്യയുടെ പുതിയ ലുക്ക് കണ്ട് മലയാളികൾ അന്തം വിട്ടുനിൽക്കുകയാണ്. സ്റ്റൈലിഷ് ലുക്കിൽ തിളങ്ങിയ നവ്യയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത് വൃഷാലിയാണ്. ദുബൈയിൽ വച്ചാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ നവ്യായാണോ ഇതെന്ന് ആരാധകരും മലയാളികളിൽ പലരും സംശയിച്ചുപോകും.