സ്‌കൂളുകളില്‍ ആദ്യഘട്ടം ക്ലാസ് ഉച്ചവരെ; മാര്‍ഗരേഖ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി തയ്യാറാക്കി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച മാര്‍ഗരേഖ മുഖ്യമന്ത്രി പിണറായി വിജയനാണ് പുറത്തിറക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട പൊതുനിര്‍ദേശങ്ങളടങ്ങുന്നതാണ് മാര്‍ഗരേഖ.

നവംബറില്‍ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ ഉച്ചവരെ മതിയെന്നു മാര്‍ഗരേഖയില്‍ പറയുന്നു. വിദ്യാര്‍ഥികളുടെ എണ്ണം ക്രമീകരിക്കുന്ന തിന്റെ ഭാഗമായി ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കണം. എന്നാല്‍, കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളില്‍ ഇത്തരം ക്രമീകരണം നിര്‍ ബന്ധമല്ല. ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ സ്‌കൂളില്‍ എത്തേണ്ട.

അധ്യാപകരും അനധ്യാപകരും മറ്റു ജീവനക്കാരും രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുക്കണം. സ്‌കൂള്‍ തലത്തില്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം, പിടിഎ, ജ നപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും യോഗം, വിദ്യാഭ്യാസ ജില്ല, ഉപജില്ല, പഞ്ചായത്ത് തലങ്ങളില്‍ യോഗങ്ങള്‍ എന്നിവ നടത്തണം.

ജില്ലാതലത്തില്‍ കളക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ പ ങ്കെടുപ്പിച്ചു യോഗങ്ങള്‍ നടത്തണം. ഓരോ സ്‌കൂളിലെയും ക്ലാസുകള്‍ക്കു നല്‍കുന്ന ഇടവേള, ക്ലാസ് ആരംഭിക്കുന്ന സമയം, സ്‌കൂള്‍ വിടുന്ന സമയം എന്നിവ യില്‍ വ്യത്യാസങ്ങള്‍ വരുത്തി കൂട്ടംചേരല്‍ ഒഴിവാക്കണം. എല്ലാ അധ്യാപകരും സ്‌കൂളില്‍ ഹാജരാകണം.

സ്‌കൂളില്‍ നേരിട്ട് എത്തിച്ചേരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് നിലവിലുള്ള ഡിജിറ്റല്‍ പഠനരീതി തുടരാം. സ്‌കൂളുകളില്‍ രോഗലക്ഷണ പരിശോധനാ രജിസ്റ്റര്‍ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവര്‍ക്ക് സിക്ക് റൂമുകള്‍ ഒരുക്കുകയും ചെയ്യണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News