25.2 C
Kottayam
Saturday, May 25, 2024

കൊച്ചിയില്‍ ബീം ഇടിഞ്ഞുവീണ് അതിഥി തൊഴിലാളി മരിച്ചു

Must read

കൊച്ചി: നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ബീം ഇടിഞ്ഞുവീണ് അതിഥി തൊഴിലാളി മരിച്ചു. കൊച്ചി പനമ്പള്ളി നഗര്‍ വിദ്യാനഗര്‍ കോളനിയിലാണ് സംഭവം. മൃതദേഹം കെട്ടിടത്തിന്റെ 12-ാം നിലയിലെ ഒരു കമ്പിക്ക് മുകളില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.

താല്‍ക്കാലികമായി നിര്‍മിച്ച തട്ടില്‍ കുടുങ്ങിയതിനു പിന്നാലെ ഇദ്ദേഹത്തിനു മുകളിലേക്കു ബീം ഇടിഞ്ഞു വീഴുകയായിരുന്നു. അഗ്‌നിശമനസേന ഏറെനേരം പണിപ്പെട്ടാണ് മൃതദേഹം പുറത്തെത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week