24.6 C
Kottayam
Friday, June 5, 2026

മോദി സ്തുതിയും ഏറ്റില്ല;1.87 കോടി രൂപ നികുതി അടയ്ക്കാത്തതിന് ഇളയരാജയ്ക്ക് നോട്ടീസ്

Must read

ചെന്നൈ: നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ജി എസ് ടി ഡയറക്ടറേറ്റിന്റെ നോട്ടീസ്. സംഗീതം നല്‍കിയതിന് ലഭിച്ച പ്രതിഫലത്തിന് നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. 2013 – 2015 കാലയളവില്‍ സിനിമകളില്‍ സംഗീതമൊരുക്കിയതിന്റെ പേരില്‍ നിര്‍മാതാക്കളില്‍ നിന്നു കൈപ്പറ്റിയ പ്രതിഫലത്തിന്റെ നികുതിയായ 1.87 കോടി രൂപയാണ് ഇളയരാജ സേവന നികുതിയായി അടയ്ക്കാന്‍ ഉള്ളത്.

ഇത് സംബന്ധിച്ച് മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും ഇളയരാജ ജി എസ് ടി ഡയറക്ടറേറ്റിന് മറുപടി നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഇത്തവണ ജി എസ് ടി ചെന്നൈ സോണ്‍ 78 കാരനായ ഇളയരാജയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭരണഘടന ശില്‍പി ബി ആര്‍ അംബേദ്കറെയും താരതമ്യം ചെയ്ത് ഇളയരാജ ഒരു പുസ്തകത്തില്‍ എഴുതിയ ആമുഖം വിവാദമായിരുന്നു.

നരേന്ദ്ര മോദിയെ പുകഴ്ത്തിയത് നടപടികളില്‍ നിന്ന് രക്ഷപ്പെടാനാണെന്നായിരുന്നു ഉയര്‍ന്ന ആക്ഷേപം. ഫെബ്രുവരി 28-നായിരുന്നു ഇളരാജയ്ക്ക് ആദ്യമായി സമന്‍സ് ലഭിച്ചത്. മാര്‍ച്ച് 10-ന് നേരിട്ട് ഹാജരാകാനും നികുതി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനുമായിരുന്നു സമന്‍സിലെ നിര്‍ദേശം. എന്നാല്‍, ഇളയരാജ ഹാജരായില്ല.

ഇതോടെ മാര്‍ച്ച് 21-ന് വീണ്ടും സമന്‍സ് നല്‍കി. മാര്‍ച്ച് 28-ന് ഹാജരാകാനായിരുന്നു നിര്‍ദേശമെങ്കിലും ഇളയരാജ ഹാജരായില്ല. ഇതിന് ശേഷമാണ് പുസ്തകത്തിലെ മോദി സ്തുതി. ഇതിന് പിന്നാലെ മോദി അദ്ദേഹത്തെ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ചിരുന്നു. അംബേദ്കറുമായി തന്നെ താരതമ്യം ചെയ്തത് വലിയ അംഗീകാരമായി കരുതുന്നുവെന്നാണ് ഇളയരാജയോട് മോദി പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week