24.6 C
Kottayam
Friday, June 5, 2026

വിവാഹ വേദിയില്‍ നിന്നും തക്ക സമയത്ത് വരന്‍ മുങ്ങി; പ്രശ്‌നം പരിഹരിച്ചത് ഇങ്ങനെ

Must read

കാണ്‍പൂര്‍: വിവാഹ വേദിയില്‍ നിന്ന് വരനെ അപ്രതീക്ഷിതമായി കാണാതായി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള മഹാരാജ്പൂരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങളും പോലീസിനെ സമീപിച്ചിരിക്കുകയാണ്.

മാലയിടല്‍ ചടങ്ങിന് തൊട്ടുമുന്‍പാണ് വിവാഹ വേദിയില്‍ നിന്നും വരനെ കാണാതായത്. തുടര്‍ന്ന് വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങള്‍ വരനെ കണ്ടെത്താന്‍ ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വരനെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും ഇയാള്‍ സ്വന്തം ഇഷ്ടപ്രകാരം കടന്നുകളഞ്ഞതാണെന്നുമാണ് വിവരം.

വിവാഹം മുടങ്ങുമെന്നായതോടെ വധുവിന്റെ കുടുംബാംഗങ്ങളുടെ ദു:ഖം കണ്ട വരന്റെ ബന്ധുക്കളില്‍ ഒരാള്‍ വിഷയത്തില്‍ ഇടപെട്ടു. വിവാഹം നിശ്ചയിച്ച സമയത്ത് നടത്താമെന്നും വരന്റെ ഭാഗത്തുനിന്നും വിവാഹത്തിനെത്തിയവരില്‍ അനുയോജ്യനായ ഒരാളെ വിവാഹം കഴിക്കണമെന്നും അഭിപ്രായം ഉയര്‍ന്നു. തുടര്‍ന്ന് ഇവരില്‍ ഒരാളുടെ കുടുംബാംഗങ്ങളുമായി വധുവിന്റെ ബന്ധുക്കള്‍ സംസാരിക്കുകയും വിവാഹം നടത്തുകയും ചെയ്തു.

തക്ക സമയത്ത് കടന്നുകളഞ്ഞ വരനെതിരെ ഉചിതമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വധുവിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കി. എന്നാല്‍, കാണാതായ മകനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് വരന്റെ കുടുംബം പോലീസിനെ സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week