32.3 C
Kottayam
Saturday, May 11, 2024

എ.ആര്‍. ക്യാംപില്‍ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി പോലീസുകാരനും താത്കാലിക ജീവനക്കാരനും പരുക്ക്

Must read

കാസര്‍ഗോഡ് എ.ആര്‍. ക്യാംപില്‍ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി പോലീസുകാരനും താത്കാലിക ജീവനക്കാരനും പരുക്കേറ്റു. പൊട്ടാതെ ഗ്രൗണ്ടില്‍ കിടന്ന ഗ്രനേഡ് പൊട്ടിയാണ് ഇരുവര്‍ക്കും പരുക്കേറ്റത്.

എ.ആര്‍. ക്യാംപിലെ സിവില്‍ പോലീസ് ഓഫീസറായ സുധാകരനും ക്ലാസ്സ് ഫോര്‍ ജീവനക്കാരനായ പവിത്രനുമാണ് പരുക്കേറ്റത്. പരുക്ക് സാരമുള്ളതല്ല. സി.പി.ഒ. സുധാകരനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടുദിവസമായി എ.ആര്‍. ക്യാംപില്‍ പരിശീലനം നടന്നുവരികയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week