സമൂസ നല്‍കാമെന്ന് പറഞ്ഞ് മുറിയില്‍ വിളിച്ചു കൊണ്ടുപോയി; ആറു വയസുകാരിയെ മുത്തച്ഛനും അമ്മാവനും ചേര്‍ന്ന് ബലാത്സംഗം ചെയ്തു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആറുവയസുകാരിക്ക് നേരെ മുത്തച്ഛന്റെയും അമ്മാവന്റെയും കൊടും ക്രൂരത. മുത്തച്ഛനും അമ്മാവനും ചേര്‍ന്ന് ആറുവയസുകാരിയെ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ മുത്തച്ഛനെയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ കോളാര്‍ മേഖലയിലാണ് സംഭവം.

വ്യാഴാഴ്ചയാണ് സംഭവം പുറംലോകം അറിയുന്നത്. മകളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അമ്മ കാര്യം തിരക്കിയതോടെയാണ് സംഭവം അറിഞ്ഞത്. എട്ടുദിവസം മുന്‍പാണ് പീഡനം നടന്നത്. സമൂസ നല്‍കാമെന്ന് പറഞ്ഞ് മുറിയില്‍ വിളിച്ചു കൊണ്ടുപോയി മുത്തച്ഛനും അമ്മാവനും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മൂന്ന് വയസുകാരനായ സഹോദരന്റെ മുന്നില്‍ വച്ചാണ് ഇരുവരും ചേര്‍ന്ന് ആറു വയസുകാരിയെ പീഡനത്തിന് ഇരയാക്കിയത്.

ഇക്കാര്യം പുറത്തുപറയാതിരിക്കാന്‍ കുട്ടിക്ക് 20 രൂപ നല്‍കി ഇരുവരും ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു. തൊഴിലാളികളായ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. മദ്യത്തിന് അടിമയാണ് മുത്തച്ഛനും അമ്മാവനും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News