85 കാരിയ്ക്ക് പ്രണയിക്കാൻ ബോയ് ഫ്രണ്ടിനെ വേണം, ഒറ്റ കണ്ടീഷൻ മാത്രം

ന്യൂയോർക്ക്:പ്രേമിക്കാൻ പ്രായമൊരു പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് 85 വയസുള്ള ഹാറ്റി റിട്രോജ്. ഒരു ബോയ് ഫ്രണ്ടിനെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഹാറ്റി പത്രപരസ്യം നൽകിയിരിക്കുകയാണ്. യുവാക്കൾക്ക് മാത്രമേ ഹാറ്റിയുടെ ബോയ്ഫ്രണ്ടാകാൻ അവസരമുള്ളു. അമേരിക്കൻ ഡേറ്റിംഗ് ആപ്പായ ബംബിളിൽ അക്കൗണ്ട് തുടങ്ങി ഉടനെ ഒരു ബോയ്ഫ്രണ്ടിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഹാറ്റി ഇപ്പോൾ.

48 വയസിലാണ് ഹാറ്റി വിവാഹ മോചിതയാകുന്നത്. 1984 ൽ തന്റെ കുട്ടികളെ കോളേജിൽ ചേർക്കുന്നതിന് വേണ്ടത്ര പരിശ്രമിച്ചിട്ടില്ലെന്ന് തോന്നിയതിനാലാണ് ഭർത്താവുമായി ഹാറ്റി റിട്രോജ് പിരിഞ്ഞത്. അതിനുശേഷം, ചെറുപ്പക്കാരായ പുരുഷന്മാരുമായി മാത്രമാണ് ഹാറ്റി ഡേറ്റിംഗ് ചെയ്തിട്ടുള്ളൂ.

ഹാറ്റിയ്ക്ക് മൂന്ന് പേരക്കുട്ടികളുണ്ട്. മാത്രമല്ല ഇവർ നല്ലൊരു നർത്തകി കൂടിയായിരുന്നു. ഇപ്പോൾ ലൈഫ് കോച്ചായും എഴുത്തുകാരിയായും പ്രവർത്തിക്കുന്നു. 35 വയസ്സിന് താഴെയുള്ള പുരുഷന്മാരെ ആവശ്യമുണ്ടെന്ന് ഹാറ്റി പത്രപരസ്യവും കൊടുത്തിരുന്നു. ഈ പരസ്യത്തിന് വൻപ്രതികരണമാണ് ലഭിച്ചതെന്ന് ഹാറ്റി മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.

‘ഞാനിപ്പോൾ ആരുമായും ഡേറ്റിംഗിന് പോകാറില്ല. എന്റെ ചില സുഹൃത്തുക്കൾക്ക് ബംബിളിലൂടെ അവർക്കിഷ്ടപെട്ട ബോയ്ഫ്രണ്ടിനെ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ഞാൻ വീണ്ടും ഡേറ്റിംഗ് തുടങ്ങാന് പ്ലാൻ ചെയ്തിരിക്കുകയാണ്. എനിക്ക് ഇനിയും പ്രണയിക്കാൻ കഴിയും’ ..- ഹാറ്റി പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News