24.9 C
Kottayam
Monday, May 20, 2024

അജ്ഞാത വിലാസത്തില്‍ വിത്തുകള്‍ ലഭിച്ചുവോ? മുന്നറിയിപ്പുമായി കൃഷി വകുപ്പ്

Must read

നിങ്ങള്‍ക്ക് അജ്ഞാത വിലാസത്തില്‍ വിത്തുകള്‍ ലഭിച്ചെങ്കില്‍ അവ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര കൃഷി വകുപ്പ്. പച്ചക്കറി, പഴവര്‍ഗങ്ങളുടെ വിത്തുകളാണ് ഇത്തരത്തില്‍ അജ്ഞാത മേല്‍വിലാസത്തില്‍ ലഭിക്കുന്നത്. ഇത് ദോഷം ചെയ്യുമെന്ന് കേന്ദ്ര കൃഷി വകുപ്പ് പറയുന്നു.

ഈ വിത്തുകള്‍ മണ്ണിന് ദോഷം ചെയ്യുമെന്നും അതിനാല്‍ കത്തിച്ച് കളയണമെന്നുമാണ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. മണ്ണിന്റെ വളക്കൂറ് നഷ്ടപ്പെടാനും വിള നാശത്തിനും ഈ വിത്തുകളിലുള്ള ഘടകങ്ങള്‍ കാരണമാകുമെന്നാണ് വിവരം. ഇത്തരം വിത്തുകള്‍ ലഭിച്ചാല്‍ കൃഷിഭവനെ വിവരം അറിയിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week