25.7 C
Kottayam
Monday, June 8, 2026

ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം; അധ്യാപകന്‍ അറസ്റ്റില്‍

Must read

ചെന്നൈ: തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിൽ വിദ്യാർഥികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. രാമനാഥപുരത്തെ സർക്കാർ സ്കൂൾ അധ്യാപകനാണ് അറസ്റ്റിലായത്. ഒമ്പത്, പത്ത് ക്ലാസുകളിലെ 15 വിദ്യാർഥിനികളാണ് അധ്യാപകനെതിരേ പരാതി നൽകിയത്.

ശിശുക്ഷേമ വകുപ്പ് സ്കൂളിൽ നടത്തിയ ബോധവത്കരണ പരിപാടിയിലാണ് അധ്യാപകന്റെ ലൈംഗികാതിക്രമം സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികൾ വെളിപ്പെടുത്തിയത്. ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന പതിനഞ്ചോളം വിദ്യാർഥിനികൾ അധ്യാപകനെതിരേ പരാതിപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു.

ഗണിതം, സാമൂഹ്യ ശാസ്ത്ര അധ്യാപകരായ രണ്ടു പേർക്കെതിരെയാണ് വിദ്യാർഥിനികൾ ആരോപണം ഉന്നയിച്ചത്. ക്ലാസ് എടുക്കുമ്പോൾ ദ്വയാർഥ പരാമർശം നടത്തുന്നു, അനുചിതമായി ശരീരത്തിൽ സ്പർശിക്കുന്നു, സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം ഫോണിൽ വിളിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് കുട്ടികൾ ഉന്നയിച്ചത്.

വിദ്യാർഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സാമൂഹ്യ ശാസ്ത്ര അധ്യാപകനെയാണ് പോലീസ് ഞായറാഴ്ച പിടികൂടിയത്. രണ്ടാമത്തെ പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

മമതക്ക് വീണ്ടും തിരിച്ചടി, പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി

കൊൽക്കത്ത: കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാർട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മേയ് നാലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ...

പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്;ഇറാനിൽ ഇസ്രയേലിന്റെ വൻ വ്യോമാക്രമണം, ടെഹ്റാനിലും ഇസ്ഫഹാനിലും ശക്തമായ സ്ഫോടനങ്ങൾ

ടെഹ്റാൻ/ജെറുസലേം: വീണ്ടുമൊരു യുദ്ധത്തിന്റെ കാഹളവുമായി ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ്‌ മൂന്നിടങ്ങളിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയത്. പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക...

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മനില: തെക്കൻ ഫിലിപ്പീൻസിലെ മിൻഡാനാവോ തീരത്ത് തിങ്കളാഴ്ച അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇതിനെത്തുടർന്ന് ഫിലിപ്പീൻസിലും ഇൻഡൊനേഷ്യയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂചലനത്തിന്റെ തീവ്രത സംബന്ധിച്ച് വിവിധ ഏജൻസികൾ വ്യത്യസ്ത കണക്കുകളാണ് നൽകുന്നത്. ജർമ്മൻ...

വെടിനിർത്തലിന് പിന്നാലെ ബെയ്റൂട്ടിൽ ശക്തമായ സ്ഫോടനങ്ങൾ; ഹിസ്ബുള്ള താവളങ്ങളിൽ ഇസ്രയേൽ ആക്രമണം

ബെയ്റൂത്ത്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശത്തുള്ള ഹിസ്ബുള്ള ആസ്ഥാനത്ത് വ്യോമാക്രമണം നടത്തി ഇസ്രയേൽ സൈന്യം. താൽക്കാലിക വെടിനിർത്തൽ കരാർ പ്രാബല്യത്തിൽവന്ന് ദിവസങ്ങൾക്കകമാണ് ഇസ്രയേലിന്റെ ആക്രമണം. ഇസ്രയേലിന് നേരെ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിന്...

Popular this week