27.7 C
Kottayam
Thursday, June 18, 2026

ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന്റെ സമയപരിധി നീട്ടി

Must read

ന്യൂഡല്‍ഹി: രാജ്യത്ത് ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന്റെ സമയപരിധി നീട്ടി. വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്ത് സമയപരിധി ഫെബ്രുവരി 15വരെ നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. നേരത്തെ ജനുവരി ഒന്നുമുതല്‍ ഫാസ്ടാഗ് സംവിധാനം പൂര്‍ണമായി നടപ്പാക്കുമെന്നാണ് പറഞ്ഞിരുന്നത്.

ടോള്‍പ്ലാസകളെ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഫാസ്ടാഗ് സംവിധാനം കൊണ്ടുവന്നത്. പണരഹിത ഇടപാട് പൂര്‍ണമായി നടക്കുന്നു എന്ന് ഉറപ്പാക്കാന്‍ ദേശീയപാത അതോറിറ്റിക്ക് ചില അനുമതികള്‍ കൂടി ലഭിക്കാനുണ്ട്. ഇത് കണക്കിലെടുത്താണ് സമയപരിധി നീട്ടിയതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതോടെ, ഇരുവശങ്ങളിലുമായി ഓരോ ലൈന്‍ ഒഴികെയുള്ള എല്ലാ പാതകളിലും ഫാസ്ടാഗ് ഇല്ലാതെ ടോള്‍പ്ലാസ കടക്കാന്‍ സാധിക്കില്ല. അല്ലാത്തപക്ഷം ടോള്‍ നിരക്കിന്റെ ഇരട്ടി തുക പിഴയായി ഒടുക്കേണ്ടി വരും.

2017 ഡിസംബര്‍ ഒന്നിന് മുമ്ബിറങ്ങിയ വാഹനങ്ങള്‍ ഫാസ്ടാഗ് പതിക്കണം. അതിനുശേഷമുള്ള വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നല്‍കിയിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാനും ഫാസ്ടാഗ് നിര്‍ബന്ധമാണ്. 2021 ഏപ്രില്‍ ഒന്നുമുതല്‍ തേര്‍ഡ് പാര്‍ടി ഇന്‍ഷുറന്‍സിനും ഫാസ്ടാഗ് വേണം. ഇതോടെ വാഹനം ടോള്‍പ്ലാസ കടന്നു പോകുന്നില്ലെങ്കിലും ഫാസ്ടാഗ് എടുക്കല്‍ നിര്‍ബന്ധിതമായി.

ഹൈവേ ടോള്‍ പ്ലാസകളില്‍ ഡിജിറ്റലായി പണം നല്‍കാനുള്ള സംവിധാനമാണ് ഫാസ്ടാഗ്. വിവിധ ബാങ്കുകളും പേയ്മെന്റ് സ്ഥാപനങ്ങളും വഴി ഫാസ്ടാഗ് വാങ്ങാം. ഓണ്‍ലൈനായി റീ ചാര്‍ജും ചെയ്യാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജിം ട്രെയിനറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; നാല് യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ ജിം ട്രെയിനറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പോലിസ് പിടിയിലായി. കീഴുന്ന സ്വദേശികളായ സി പി അര്‍ജുന്‍ (20), കെ വി റിവിത്ത് (32),...

നീറ്റ് പരീക്ഷ; മാനസിക സമ്മര്‍ദം താങ്ങാനാവാതെ പത്തൊന്‍പതുകാരി ജീവനൊടുക്കി

കോയമ്പത്തൂര്‍: നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കവെ തമിഴ്‌നാട്ടില്‍ 19 വയസ്സുകാരി ജീവനൊടുക്കി. അനു കീര്‍ത്തന എന്ന വിദ്യാര്‍ഥിനിയാണ് മാനസിക സമ്മര്‍ദം താങ്ങാനാവാതെ തൂങ്ങി മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയ്ക്കെതിരെ വീണ്ടും പ്രതിഷേധം ശക്തമാവുകയാണ്....

ഇഞ്ചുറി ടൈമിൽ വിജയഗോൾ, പാനമയെ കീഴടക്കി ഘാന

വാഷിങ്ടൺ; ലോകകപ്പിൽ ഗ്രൂപ്പ് എൽ മത്സരത്തിൽ പാനമയെ കീഴടക്കി ഘാന. എതിരില്ലാത്ത ഒരു ഗോളിനാണ് ഘാനയുടെ ജയം. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ഗോൾ പിറന്നത്. മത്സരത്തിലുടനീളം പാനമ മികച്ചുനിന്നെങ്കിലും ഗോൾ കണ്ടെത്താനാവാത്തത് തിരിച്ചടിയായി.മത്സരം...

ഇരട്ട ഗോളുമായി ഹാരി കെയ്ൻ, ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ട്

ടെക്‌സാസ്: 2018 ലോകകപ്പ് സെമിയിലെ തോൽവിക്ക് ഒടുവിൽ ക്രൊയേഷ്യയോട് പകരംവീട്ടി ഇംഗ്ലണ്ട്. ഗ്രൂപ്പ് എല്ലിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരേ നാലു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ക്രോട്ടുകളെ തകർത്തുവിട്ടത്. ക്യാപ്റ്റൻ ഹാരി കെയ്ൻ ഇരട്ട ഗോളുമായി...

‘ആരു ജയിച്ചാലും തോറ്റാലും നമുക്ക് കുഴപ്പമില്ല, നമ്മളെ എയറിലാക്കരുത്’; ലോകകപ്പ് പാട്ടിന് തകർപ്പൻ ഡാൻസുമായി പാർവതി തിരുവോത്ത്

കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മനോജ് കുമാറിന്റെ പാട്ടിന് തകർപ്പൻ ഡാൻസുമായി നടി പാർവതി തിരുവോത്ത്. സെലിബ്രിറ്റി ഫിറ്റ്നസ് കോച്ചായ ‘ഭീഗരൻ’ എന്നറിയപ്പെടുന്ന റഹിബ് മുഹമ്മദിനൊപ്പമാണ് പാർവതി നൃത്തച്ചുവടുകളുമായി...

Popular this week