സ്വപ്‌ന സുരേഷിനൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം ട്വീറ്റ് ചെയ്ത് കേരള ഗവര്‍ണര്‍; അബദ്ധം പിണഞ്ഞത് മനസിലായതോടെ ട്വീറ്റ് പിന്‍വലിച്ച് ക്ഷമാപണം

തിരുവനന്തപുരം: കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ട്വീറ്റ് ചെയ്ത് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ചിത്രം പോസ്റ്റ് ചെയ്തത്. അബദ്ധം മനസിലായതോടെ ചിത്രം മിനിട്ടുകള്‍ക്കുള്ളില്‍ പിന്‍വലിച്ചു.

രാജ്ഭവനില്‍ സംഘടിപ്പിച്ച ചടങ്ങുമായി ബന്ധപ്പെട്ട ട്വീറ്റിനൊപ്പമായിരുന്നു ചിത്രം പങ്കുവച്ചത്. ജൂലൈ അഞ്ചിന് ജീവന്‍രംഗ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ നോഷജ് പരമ്പരയെ ഗവര്‍ണര്‍ അഭിസംബോധന ചെയ്യുന്നു എന്ന കുറിപ്പിനൊപ്പമായിരുന്നു ചിത്രം ട്വീറ്റ് ചെയ്തത്. മുപ്പത് മിനിട്ടിനകം ചിത്രം വലിക്കുകയും ചെയ്തു.

തൊട്ടു പിന്നാലെ ചിത്രം മാറിയതില്‍ ക്ഷമാപണം നടത്തി ഗവര്‍ണര്‍ ട്വിറ്ററില്‍ പ്രതികരിച്ചു. വിഷയവുമായി ചിത്രത്തിന് ബന്ധമില്ലെന്നും അശ്രദ്ധമായി ചിത്രം പങ്കുവയ്ക്കാന്‍ ഇടയായതാണെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News