തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പുനഃരന്വേഷണത്തിന് അനുമതി നിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുനഃരന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സമര്‍പ്പിച്ച ഫയല്‍ ഗവര്‍ണര്‍ മടക്കി. അന്വേഷണത്തിന് ഉത്തരവിടാന്‍ സമയമായെന്ന് കരുതുന്നില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു.
മുന്‍ മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് അനുമതി വേണമെന്നായിരുന്നു വിജിലന്‍സിന്റെ ആവശ്യം. ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് ബിജുരമേശ് നടത്തിയ വെളിപ്പെടുത്തലുകളിലാണ് അന്വേഷണത്തിന് വിജിലന്‍സ് അനുമതി ആവശ്യപ്പെട്ടത്.
രമേശ് ചെന്നിത്തലയും വി.എസ്. ശിവകുമാറും കെ. ബാബുവും കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാല്‍ വിഷയത്തില്‍ പുനരന്വേഷണത്തിന് സാധ്യതയില്ലെന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News