തിരുവനന്തപുരം ഓര്‍ത്തഡോക്സ്, യാക്കോബായ സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം. പള്ളിത്തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹം കല്ലറകളില്‍ സംസ്‌ക്കരിക്കുന്നത് സംബന്ധിച്ചാണ് നിയമ നിര്‍മ്മാണം. ഓര്‍ഡിനന്‍സ് തള്ളണമെന്ന് ഓര്‍ത്തഡോക്‌സ് സഭ അവശ്യപ്പെട്ടിരുന്നു.
കുടുംബകല്ലറ ഏത് പള്ളിയിലാണോ അവിടെ സംസ്‌ക്കരിക്കാന്‍ അനുവാദമുണ്ടാകും, പ്രാര്‍ത്ഥനയും മറ്റ് ചടങ്ങുകളും പുറത്ത് നടത്താം, കുടുംബത്തിന് താല്‍പര്യമുള്ള വൈദികനെ നിയോഗിക്കാം. കുടുംബക്കല്ലറ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ബാധകമാണ്.
സഭാതര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ നിന്നും ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി വിധി വന്നതിന് പിന്നാലെയാണ് കല്ലറ തര്‍ക്കം ഉടലെടുത്തത്. നേരത്തെ മൃതദേഹവുമായി യാക്കോബായ വിഭാഗം സമരം നടത്തിയിരുന്നു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News