തിരുവനന്തപുരം: മനപൂര്‍വ്വം ചട്ടങ്ങള്‍ ലംഘിച്ചില്ലെന്നും ഗവര്‍ണറെ അവഗണിച്ചില്ലെന്നും ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വിശദീകരണം നല്‍കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചതിലാണ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടത്. രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ഗവര്‍ണര്‍ക്ക് ചീഫ് സെക്രട്ടറി വിശദീകരണം നല്‍കിയത്.
സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് ചട്ടപ്രകാരം ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യതയുണ്ടായിട്ടും അത് ലംഘിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ ആരിഫ് മുഹമ്മദ്ഖാന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കേന്ദ്ര നിയമങ്ങളെ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. അതിനൊന്നും തന്നെ ഗവര്‍ണറുടെ അനുമതി തേടിയിരുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ചട്ടലംഘന നടന്നട്ടില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍. ഗവര്‍ണറുടെ അധികാരത്തിന്മേല്‍ കടന്നുകയറ്റം നടത്തിയിട്ടില്ല. ഭരണഘടനാ ലംഘനം നടത്തിയിട്ടുമില്ല എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.