KeralaNews

കര്‍ണാടക അതിര്‍ത്തി അടച്ച നടപടി അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്നു അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. അതിര്‍ത്തി അടച്ചത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും സംഭവം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിപ്പെടുത്തിയെന്നും ഗവര്‍ണര്‍ പറഞ്ഞു. വിഷയത്തില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

<p>അതേസമയം വിഷയം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും കേരളത്തിന്റെ ചുതലയുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെയും അറിയിച്ചിരുന്നു. എന്നാല്‍ നാളിതുവരെ കര്‍ണാടകയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കേരളം ചീഫ് സെക്രട്ടറി മുഖേനയും വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. </p>

<p>മംഗലാപുരം-കാസര്‍ഗോഡ്, മൈസൂര്‍-എച്ച്ഡി കോട്ട വഴി മാനന്തവാടി, ഗുണ്ടല്‍പ്പേട്ട്- മുത്തങ്ങ വഴി സുല്‍ത്താന്‍ ബത്തേരി, വിരാജ്പേട്ട്- കൂട്ടുപുഴ തുടങ്ങിയ വഴികളാണ് കര്‍ണാടക മണ്ണിട്ട് അടച്ചത്. അതിര്‍ത്തി അടച്ചതോടെ രോഗികളും പ്രതിസന്ധിയിലായിരിക്കുകയാണ്. കാസര്‍ഗോട്ടുള്ളവര്‍ക്ക് മംഗലാപുരത്ത് ചികിത്സയ്ക്കു പോലും പോകാന്‍ സാധിക്കുന്നില്ല. അതിര്‍ത്തി അടച്ചതോടെ ചികിത്സ കിട്ടാതെ ഏഴ് പേരാണ് കേരളത്തില്‍ മരിച്ചത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker