27.6 C
Kottayam
Sunday, June 7, 2026

സര്‍ക്കാര്‍ അയയുന്നു; കടകളില്‍ പ്രവേശിക്കാന്‍ നിബന്ധനകള്‍ കര്‍ശനമാക്കില്ല

Must read

തിരുവനന്തപുരം: കടകളില്‍ പ്രവേശിക്കാനുള്ള മാനദണ്ഡങ്ങള്‍ വിവാദമായതോടെ കര്‍ശന പരിശോധനയ്ക്കു മുതിരേണ്ടെന്നു സര്‍ക്കാര്‍ നിര്‍ദേശം. വാക്സിന്‍ എടുക്കാത്തവരോ ആര്‍ടിപിസിആര്‍ ഇല്ലാത്തവരോ കടയില്‍ പ്രവേശിക്കുന്നതു തടയില്ല. സാമൂഹിക അകലം പാലിക്കുന്നതു മാത്രം ഉറപ്പാക്കി മുന്നോട്ടു പോയാല്‍ മതിയെന്നാണു ജില്ലാ കലക്ടര്‍മാര്‍ എസ്.പിമാര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.

കടകളില്‍ പ്രവേശിക്കാന്‍ മുന്നോട്ടു വച്ച നിബന്ധനകള്‍ പിന്‍വലിക്കില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞെങ്കിലും ജനങ്ങളെ വെറുപ്പിച്ചു മുന്നോട്ടു പോകേണ്ടെന്ന നിലപാടിലാണു സര്‍ക്കാര്‍. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്നതിനെ സുപ്രീംകോടതി നേരത്തേ വിമര്‍ശിച്ച സാഹചര്യത്തിലാണു കടുത്ത നിബന്ധനകളോടെ ഉത്തരവിറക്കിയതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്നു ജില്ലാ കലക്ടര്‍മാര്‍ക്കു തന്നെ ബോധ്യമുണ്ട്. ഇതിനെ തുടര്‍ന്നാണു തല്‍ക്കാലം കര്‍ശന പരിശോധനകള്‍ വേണ്ടെന്നു പോലീസിന് കലക്ടര്‍മാര്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പക്ഷെ സാമൂഹിക അകലം ഉള്‍പ്പടെയുള്ള കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണം.

ഓണക്കാലത്തു കടുംപിടിത്തത്തിനു പോയാല്‍ ക്രമസമാധാനപ്രശ്നങ്ങള്‍ക്ക് ഇടയാക്കിയേക്കാമെന്നാണു സര്‍ക്കാര്‍ കരുതുന്നത്. കടകള്‍ക്കു പുറമേ ബാങ്കുകളില്‍ പോകാനും സമാന നിബന്ധനയുണ്ട്. എന്നാല്‍ ബാങ്കുകളില്‍ പരിശോധന അപ്രയോഗികമാണെന്ന വസ്തുത സര്‍ക്കാര്‍ നേതൃത്വത്തിന് തന്നെ ബോധ്യമുണ്ട്. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വാക്സിന്‍ എടുത്തവരാണോ എന്ന് തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം പരിശോധിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

Popular this week