24.9 C
Kottayam
Friday, June 5, 2026

സര്‍ക്കാര്‍ ഉദ്യോഗസ്ഥർ രാഷ്ട്രീയ പ്രചാരകർ, കേന്ദ്ര സര്‍ക്കാർ സര്‍ക്കുലര്‍ വിവാദത്തില്‍

Must read

ന്യൂ ഡൽഹി: തെരഞ്ഞെടുപ്പ് അടുക്കവേ കേന്ദ്രസർക്കാർ പദ്ദതികളുടെ പ്രചാരണത്തിനായി സർക്കാർ ഉദ്യോ​ഗസ്ഥരെ നിയമിച്ച സർക്കുലർ വിവാദത്തിൽ. ഉദ്യോ​ഗസ്ഥരെ രാഷ്ട്രീയ പ്രചാരകരാക്കുന്ന നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചു. മൂന്ന് മാസം നീളുന്ന വികസിത ഭാരത സങ്കൽപ യാത്രയുടെ ഭാ​ഗമായി പഞ്ചായത്ത് തലത്തിൽ ഉദ്യോ​ഗസ്ഥരോട് പ്രചാരണം നടത്താനാണ് സർക്കുലറിലെ നിർദേശം.

കഴിഞ്ഞ ബുധനാഴ്ചയാണ് വിവാദ സർക്കുലർ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. 9 വർഷത്തെ കേന്ദ്ര സർക്കാറിന്‍റെ  ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാനായി നവംബർ 20 മുതൽ ജനുവരി 25വരെ വികസിത ഭാരത സങ്കൽപ യാത്ര പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തുന്നുണ്ട്, ജോയിന്‍റ്  സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലുള്ള ഉദ്യോ​ഗസ്ഥർ ഈ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാ​ഗമാകണമെന്ന് നിർദേശിക്കുന്നതാണ് സർക്കുലർ.

ദില്ലിയിലെ പ്രിൻസിപ്പൽ ചീഫ് ഇൻകംടാക്സ് ഓഫീസർക്ക് ധനമന്ത്രാലയം അയച്ച സർക്കുലറാണ് ഇപ്പോൾ പുറത്തുവന്നത്. 765 ജില്ലകളിലായി 2.69 ലക്ഷം പഞ്ചായത്തുകളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും പറയുന്നു. സർക്കുലർ വിവാദമായതിന് പിന്നാലെ നടപടിക്കെതിരെ കോൺ​ഗ്രസ് അധ്യക്ഷൻ രം​ഗത്തെത്തി. അവധിയിലുള്ള സൈനികർക്കും സമാന നിർദേശം നേരത്തെ നൽകിയിരുന്നെന്നും, സൈനികരെ പോലും കേന്ദ്രസർക്കാറിന്‍റെ  അംബാസി‍ഡർമാരാക്കി മാറ്റുന്ന നടപടിയാണിതെന്നും ഖർ​ഗെ കുറ്റപ്പെടുത്തി.

എന്നാൽ സർക്കാർ ഉദ്യോ​ഗസ്ഥർ ഓഫീസുകളിൽ മാത്രമിരുന്നാൽ മതിയെന്നാണോ കോൺ​ഗ്രസ് പറയുന്നതെന്ന് ബിജെപി തിരച്ചടിച്ചു, ജനങ്ങളോട് ഇടപഴകി പദ്ദതിയുടെ നടത്തിപ്പ് ഉദ്യോ​ഗസ്ഥർ വിലയിരുത്തണമെന്നും, തെരഞ്ഞെടുപ്പടുത്തതുകൊണ്ടുമാത്രം ഭരണനിർവഹണം ഉപേക്ഷിക്കില്ലെന്നും ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

Popular this week