സാലറി ചലഞ്ചിനും മേലെ! വിവാഹ നിശ്ചയ ചെലവിനായി മാറ്റിവെച്ച തുക കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

ചെറുതോണി: വിവാഹ നിശ്ചയ ചിലവിനായി മാറ്റി വെച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഇടുക്കി പ്ലാനിങ് ഓഫീസിലെ ജീവനക്കാരനായ ലിമേഷും പ്രതിശ്രുത വധുവും ഇടുക്കി മെഡിക്കല്‍ കോളജിലെ എക്സ് റേ ടെക്നിഷ്യനായ ശ്രീജയും സമൂഹത്തിന് തന്നെ മാതൃകയായി. നാളെയാണ് ഇവരുടെ വിവാഹ നിശ്ചയം തീരുമാനിച്ചിരുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവാഹനിശ്ചയം മാറ്റി.

<p>ചെലവിനായി മാറ്റിവച്ചിരുന്നു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. കൊല്ലം ഇത്തിക്കരയില്‍ മുരളീധരന്റെയും ലീലയുടെയും മകനായ ലിമേഷ് ഒരുവര്‍ഷമായി ഇടുക്കി പ്ലാനിങ് ഓഫീസില്‍ ജോലി ചെയ്തു വരുകയാണ്. കൊല്ലം കണ്ണനെല്ലൂരില്‍ സുഭാഷിന്റെയും വിജയുടെയും മകളാണു ശ്രീജ.</p>

<p>കുടുംബാംഗങ്ങളുടെ പിന്തുണയോടെയാണ് തീരുമാനമെന്നു ലിമേഷും ശ്രീജയും പറഞ്ഞു. ഇരുവരും ഇടുക്കിയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ സജീവമാണ്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News