KeralaNews

കേരളത്തിലെ സർക്കാർ അഴിമതി രഹിത സർക്കാർ, ഒരു ദുരന്തത്തിനും കേരളത്തെ തകര്‍ക്കാനാവില്ല : പിണറായി വിജയൻ

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് വീണ്ടും അധികാരത്തിലേറാനുള്ള എല്ലാ സാഹചര്യങ്ങളും എൽ ഡി എഫിന് അനുകൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിലെ സർക്കാർ അഴിമതി രഹിത സർക്കാരാണ് . സര്‍ക്കാരിനെതിരെ ഗുരുതരമായ യാതൊന്നും പ്രതിപക്ഷത്തിന് ഉന്നയിക്കാനായിട്ടില്ല. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഒന്നും പറയാനില്ലാത്ത പ്രതിപക്ഷം ഓരോ കാര്യങ്ങള്‍ ഇങ്ങനെയുണ്ടാക്കും. ജനങ്ങള്‍ അവരെ വിശ്വസിക്കാന്‍ പോകുന്നില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ തുറന്ന പുസ്തകമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം വളരെ ശക്തമായ പ്രകൃതി ദുരന്തങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത് . ആദ്യം ഓഖിയും, അതിന് പിന്നാലെ പ്രളയവും ഉണ്ടായി. ഒരു ഇടവേള പോലുമില്ലായിരുന്നു അക്കാലത്ത്. കേരളത്തെ തകർച്ചയിൽ നിന്ന് പുനര്‍നിര്‍മ്മിച്ചെന്നും പിണറായി പറഞ്ഞു. കേരളം ഇന്ന് ശക്തമായി നില്‍ക്കുന്നത് ആ പ്രവര്‍ത്തനം കൊണ്ടാണ്. ഒരു പ്രകൃതി ദുരന്തം കൊണ്ടും ഇനി കേരളത്തെ തകര്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യാൻ ബിജെപി ശ്രമിച്ചു. കേന്ദ്ര ഏജൻസികൾ നിയമപ്രകാരം പ്രവർത്തിക്കണം. അവർ നിയമത്തിന് അതീതമായി പ്രവർത്തിക്കുന്നുവെങ്കിൽ, അതിനെതിരെ സ്വാഭാവിക നീതിന്യായ നടപടിയുണ്ടാകും. ഇവിടെ ഇപ്പോൾ കേന്ദ്ര ഏജൻസികൾ അതിനെ നേരിടാൻ പോകുകയാണെന്നും പിണറായി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button