28.3 C
Kottayam
Wednesday, November 20, 2024
test1
test1

ജനങ്ങള്‍ക്കുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ചു, സർക്കാരിന്റെ വാർഷികാഘോഷവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം

Must read

കൊച്ചി: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളോട് പ്രതിപക്ഷം സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനങ്ങള്‍ക്കുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ചെന്ന് ആരോപിച്ചാണ് പരിപാടികളോട് നിസഹകരിക്കാനുള്ള തീരുമാനം. ജനജീവിതം കൂടുതല്‍ ദുസഹമാകുന്ന അതേദിവസം തന്നെ സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ തുടങ്ങുന്നുവെന്നത് ഏറ്റവും വലിയ വിരോധാഭാസമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജനങ്ങളെ എത്തിച്ചിട്ടാണ് അഘോഷവും പരസ്യവുമായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും കൊണ്ടാണ് ചരിത്രത്തില്‍ ഇല്ലാത്ത അധിക നികുതിഭാരം ജനങ്ങളുടെമേല്‍ വരുന്നത്. നികുതി പിരിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമായി.

സര്‍ക്കാരിന്റെ പരാജയം സാധാരണക്കാരനുമേല്‍ കെട്ടിവയ്ക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. സ്വാഭാവിക വിലക്കയറ്റത്തിനൊപ്പം കൃത്രിമ വിലക്കയറ്റം കൂടി ഇന്ന് മുതല്‍ ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഉടനീളം ജപ്തി നോട്ടീസുകള്‍ പ്രവഹിക്കുകയായിരുന്നു.

രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ സാധാരണക്കാരന്‍ പ്രയാസപ്പെടുന്ന സമയത്ത് ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. അത് കൂടാതെയാണ് ജനങ്ങളുടെമേല്‍ അധികനികുതിഭാരം അടിച്ചേല്‍പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ട്രഷറി പൂട്ടുമെന്ന് പറഞ്ഞിട്ട് പൂട്ടിയില്ലല്ലോ എന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി ഇന്നലെ ചോദിച്ചത്. ട്രഷറി പൂട്ടുന്നതിനേക്കാള്‍ ദയനീയമായ സാഹചര്യമാണ് കേരളത്തില്‍ ഉള്ളത്. ഒരു പണവും കൊടുക്കാന്‍ പറ്റുന്നില്ല. മാര്‍ച്ച് 29-ന് അക്ഷരാര്‍ഥത്തില്‍ ട്രഷറി പൂട്ടിയതാണ്.

പാവപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ട കോടി കണക്കിന് രൂപയാണ് കൊടുക്കാന്‍ ഉള്ളത്. നയാ പൈസ ഇല്ലാതെ, കടക്കെണി മറച്ച് വച്ചാണ് സര്‍ക്കാര്‍ മുന്നോട് പോകുന്നത്. നികുതിക്കൊള്ളയാണ് നടക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രാഷ്ട്രീയം അവസാനിപ്പിച്ച് കൊട്ടാരക്കര മുൻ എംഎൽഎ പി ആയിഷ പോറ്റി

കൊല്ലം :സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് കൊട്ടാരക്കര മുൻ എംഎൽഎ പി ആയിഷ പോറ്റി . ആരോഗ്യപ്രശനത്തെ തുടർന്നാണ് തീരുമാനമെന്ന് അയിഷ പറഞ്ഞു.ഓടി നടക്കാൻ പറ്റുന്നവർ രാഷട്രീയത്തിലേക്ക് വരട്ടേ . ഒന്നും ചെയ്യാതെ പാർട്ടിയിൽ...

വിവാഹാഭ്യർത്ഥന നിരസിച്ചു;അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുട്ടികളുടെ മുന്നിൽ വെച്ച് കുത്തിക്കൊന്നു

ചെന്നൈ: വിവാഹാഭ്യർത്ഥന നിരസിച്ചതിനു അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുത്തിക്കൊന്നു. ക്ലാസിൽ കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ്‌ കൊലപാതകം. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ്‌ മരിച്ചത്. സംഭവത്തില്‍ പ്രതിയായ എം മദൻ...

ഭാര്യയുടെ മയ്യിത്ത് നമസ്‌കാരം നടക്കാനിരിക്കെ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു, സംഭവം മലപ്പുറത്ത്

മലപ്പുറം: ഭാര്യയുടെ മയ്യിത്ത് നമസ്‌കാരം ആരംഭിക്കാനിരിക്കെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞുവീണു മരിച്ചു. ഭാര്യ റംലയുടെ (62) മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നൽകാനിരിക്കെയാണ് ചാലിൽ മൊയ്തീൻ (76) കുഴഞ്ഞുവീണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് റംല മരിച്ചത്....

5 ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി;തൃശ്ശൂരിൽ 21 ഹോട്ടലുകൾക്ക് നോട്ടീസ്; 5 എണ്ണത്തിന് പിഴ

തൃശ്ശൂർ: തൃശ്ശൂരിലെ വിവിധ ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണം പിടികൂടി. തൃശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് 5 ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണം പിടികൂടിയത്. ആരോ​ഗ്യ വിഭാ​ഗം ഉദ്യോ​ഗസ്ഥർ നാല്...

Rain:കനത്ത മഴയിൽ മുങ്ങി തമിഴ്നാട്; വിവിധ ജില്ലകളിൽ സ്കൂളുകൾക്ക് അവധി

ചെന്നൈ: വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിൽ വ്യാപക മഴ. തെക്കൻ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്.  വെള്ളക്കെട്ടും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി മുൻകരുതലെന്ന നിലയിൽ പല ജില്ലാ ഭരണകൂടങ്ങളും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  തിരുനെൽവേലിയിൽ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.