24.9 C
Kottayam
Saturday, June 6, 2026

ഒടുവില്‍ കൊവിഡ് കോളര്‍ട്യൂണ്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

Must read

ന്യൂഡല്‍ഹി: ‘കൊറോണ വൈറസ് രോഗം പകരാതെ തടയാനാകും’ കഴിഞ്ഞ കുറച്ചുകാലമായി എല്ലാവരും ഫോണില്‍ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന സന്ദേശമാണിത്. കൊവിഡ് മഹാമമാരി കാലത്ത് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന ഈ പ്രീ കോള്‍ സന്ദേശം അവസാനിപ്പിക്കാന്‍ പോകുകയാണ്. കൊവിഡിന്റെ തുടക്കത്തില്‍ എല്ലാവര്‍ക്കും കുറച്ച് കൗതുകം തോന്നിയിരുന്നെങ്കിലും പിന്നീട് ഫോണ്‍വിളികള്‍ക്ക് ഇതൊരു അരോചക സന്ദേശമായി മാറിയിരുന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം 2020 മാര്‍ച്ച് മുതലാണ് മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പ്രീ കോളായും കോളര്‍ ട്യൂണായും ആളുകളെ കേള്‍പ്പിക്കാന്‍ തുടങ്ങിയത്. കോവിഡ് വ്യാപനത്തില്‍ ഗണ്യമായ ഇടിവ് വന്നതോടെ രണ്ട് വര്‍ഷത്തിന് ശേഷം കോവിഡ് അവബോധ സന്ദേശം നിര്‍ത്താലാക്കാന്‍ ആലോചിക്കുകയാണ് സര്‍ക്കാര്‍.

ഉടന്‍ തന്നെ ഇത് നിര്‍ത്തലാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണ ലോക്??ഡൗണിലേക്ക് കടക്കുന്നതിനിടെ അമിതാഭ് ബച്ചന്റെ ശബ്ദ സന്ദേശമായിട്ടാണ് ആദ്യം കോവിഡ് കോളര്‍ട്യൂണ്‍ എത്തിയത്.

പിന്നീട് പ്രാദേശിക ഭാഷകളിലും ഇത് വന്നു. സാമൂഹിക അകലം പാലിക്കലും, മാസ്‌ക് ധരിക്കലും വാക്സിനേഷനും തുടങ്ങി. ആദ്യം കോവിഡ് കോളര്‍ട്യൂണ്‍ എത്തിയത്. പിന്നീട് പ്രാദേശിക ഭാഷകളിലും ഇത് വന്നു. സാമൂഹിക അകലം പാലിക്കലും, മാസ്‌ക് ധരിക്കലും വാക്സിനേഷനും തുടങ്ങി ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അനുമോദന സന്ദേശങ്ങളും ഇത്തരത്തില്‍ കേള്‍പ്പിച്ചിരുന്നു.

- Advertisement -

ആദ്യ ഘട്ടത്തില്‍ എല്ലാ കോളുകള്‍ക്കും ഇങ്ങനെ സന്ദേശം വന്നിരുന്നു. കോളുകള്‍ കണക്ട് ചെയ്യുന്നതിന് കൂടുതല്‍ സമയമെടുക്കുന്നത് ആളുകള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. പരാതികള്‍ ഏറിയതോടെ ടെലികോം മന്ത്രാലയത്തിന്റെ അനുമതിയോടെ സേവനദാതാക്കള്‍ കൊവിഡ് അവബോധ സന്ദേശം കേള്‍പ്പിക്കലിന്റെ തവണകള്‍ കുറച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week