കൊവിഡ് ചികിത്സ; സ്വകാര്യ ആശുപത്രികളുടെ മുറി വാടക സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു

കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളുടെ മുറി വാടക സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. പരമാവധി ഈടാക്കാവുന്ന തുക നിശ്ചയിച്ചാണ് പുതിയ ഉത്തരവ്. 2645 രൂപ മുതല്‍ 9,776 രൂപ വരെയാണ് പുതുക്കിയ നിരക്ക്. പുതിയ ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി.

മൂന്ന് വിഭാഗമായി തിരിച്ചാണ് പുതുക്കിയ മുറി വാടക. എന്‍എബിഎച്ച് ആശുപത്രികളില്‍ ജനറല്‍ വാര്‍ഡ്- 2910, മുറി (2 ബെഡ്) 2997, മുറി( 2 ബെഡ് എസി) 3491, സ്വകാര്യമുറി 4073, സ്വകാര്യ മുറി എസി 5819 എന്നിവയാണ് പുതുക്കിയ നിരക്ക്.

എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ജനറല്‍ വാര്‍ഡിന് 2645 രൂപയും മുറി(രണ്ട് ബെഡ്) 2724 രൂപയും മുറി രണ്ട് ബെഡ് എസി 3174 രൂപയും സ്വകാര്യ മുറി 3703 രൂപയും സ്വകാര്യ മുറി എസി 5290 രൂപയുമാണ് പുതുക്കിയ നിരക്ക്.

മുറികളുടെ നിരക്ക് ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന പഴയ ഉത്തരവ് റദ്ദാക്കി. പുതിയ നിരക്ക് ആറ് ആഴ്ച വരെ പിന്തുടരാമെന്ന് സ്വകാര്യ ആശുപത്രികള്‍ അറിയിച്ചു. അതുവരെ ഹര്‍ജി തീര്‍പ്പാക്കരുതെന്നും മാനേജ്‌മെന്റുകള്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News