26 C
Kottayam
Saturday, June 6, 2026

‘ശമ്പള ബാധ്യത സര്‍ക്കാരിനില്ല’, കെഎസ്ആർടിസിയിൽ നിലപാടാവ‍ര്‍ത്തിച്ച് ഗതാഗത മന്ത്രി, പിന്തുണച്ച് ധനമന്ത്രിയും

Must read

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ (KSRTC)ശമ്പള പ്രതിസന്ധിയില്‍ പരിഹാരം നീളുമെന്നുറപ്പായി. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നാവര്‍ത്തിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു രംഗത്തെത്തി. സര്‍ക്കാരിന്‍റെ കൂട്ടായ തീരുമാനമാണിതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലും സ്ഥിരീകരിച്ചതോടെ ഇക്കാര്യം സർക്കാർ നിലപാടാണെന്ന് വ്യക്തമായി. തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രി തിങ്കളാഴ്ച ചര്‍ച്ച നടത്താനിരിക്കെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

എല്ലാക്കാലവും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു ആൻറണി രാജുവിന്റെ പരാമർശം. ശമ്പളം കൊടുക്കേണ്ടത് മനേജ്മെന്റാണെന്നും എല്ലാ ചിലവും വഹിക്കാൻ സ‍ക്കാരിനാകില്ലെന്നും വ്യക്തമാക്കിയ മന്ത്രി, കെ എസ് ആർടിസിക്കുള്ള സർക്കാരിന്റെ സഹായം തുടരുമെന്നും അറിയിച്ചു.  മുഴുവൻ ചിവലും ഏറ്റെടുക്കാനാകില്ലെന്നും എല്ലാ പൊതുമേഖല സ്ഥാപനങ്ങളും സ്വയം വരുമാനം കണ്ടെത്തി ചെലവ് നടത്തണമെന്നും മന്ത്രി ആവ‍‍ര്‍ത്തിക്കുന്നു. 

സർക്കാർ നിലപാട് വ്യക്തമാക്കിയതോടെ  കെഎസ്ആർടിസിയിൽ ജീവനക്കാര‍ുടെ ശമ്പളം വരുംമാസങ്ങളിലും കൃത്യമായി വിതരണം ചെയ്യുമെന്ന് ആര്‍ക്കും ഉറപ്പില്ല. 84 കോടിയോളം പ്രതിമാസം ശമ്പളവിതരണത്തിന് മാത്രം വേണം. പ്രതിമാസം വരുമാനം 150 കോടിയോളമാണ്. ഇതിന്‍റെ 75 ശതമാനവും ഇന്ധനച്ചലവാണ്. പ്രതിദിനം ഒരു കോടിയോളം ദീര്‍ഘകാല വായ്പ തിരിച്ചടവാണ്.

- Advertisement -

- Advertisement -

സ്പെയര്‍ പാര്‍ട്സടക്കമുള്ള മറ്റു ചെലവുകള്‍ക്കായുള്ല പണം കൂടി കിഴച്ചാല്‍ ശമ്പള വിതരണത്തിന് പണമില്ല. ബജറ്റില്‍ അനുവദിച്ച 1000 കോടിയില്‍ 800 കോടിയോളം പെന്‍ഷന് നീക്കി വക്കും സര്‍ക്കാര്‍ സഹായമായി പ്രതിമാസം 30 കോടിയില്‍ കൂടുതല്‍ കിട്ടില്ല. ഇതാണ് ശമ്പള പ്രതിസന്ധിക്ക് കാരണം.

ഗതാഗതമന്ത്രിയുടെ നിലപാടിനെതിരെ സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ തീരുമാനമാണെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കി. വിഷയം ഗൗരവമായി ചർച്ച ചെയ്യണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. ടോൾ പ്ലാസയിൽ പോലും കെഎസ്ആർടിസിക്ക് മുപ്പത് കോടി ബാധ്യതയുണ്ട്. ആ നിലക്ക് സർക്കാരിന്റെ നിലപാടാണ് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞതെന്നും ധനമന്ത്രി ആവർത്തിച്ചു.

- Advertisement -

 

എല്ലാ മാസവും അഞ്ചാംതീയതിക്ക് മുമ്പ് ശമ്പളം കിട്ടണമെന്ന നിലപാടില്‍ ഭരണ പ്രതിപക്ഷ യൂണിയനുകള്‍ ഉറച്ച് നില്‍ക്കുകയാണ്. തിങ്കളാഴ്ച ഗതാഗതമന്ത്രി യൂണിയനുകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. മെയ് 5ന് മുമ്പ് ശമ്പളം കിട്ടിയില്ലെങ്കില്‍ 6 ന്പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകളും പ്രഖ്യപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Popular this week