തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിനെടുക്കാത്തവരുടെ പട്ടിക തയാറാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. തദ്ദേശഭരണ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി വാര്‍ഡ് തലത്തില്‍ പരിശോധന നടത്തി പട്ടിക തയാറാക്കണമെന്നാണ് ഉത്തരവ്.
വാക്സിനെടുക്കാത്തവര്‍ക്ക് നിര്‍ബന്ധമായും വാക്സിന്‍ നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. വാക്സിനെടുക്കുന്നതിനായി വാര്‍ഡ് തലത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കണമെന്നും ഓരോ ആശാ വര്‍ക്കറും അവരുടെ പ്രദേശത്ത് രണ്ടാം ഡോസ് വാക്സിന്‍ ലഭിക്കാത്തവരുടെ പട്ടിക തയാറാക്കണം. ഇവര്‍ക്കായി വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യണം.
,p>സംസ്ഥാനത്ത് രണ്ടാമത്തെ ഡോസ് വാക്സിന്‍ എടുക്കുന്നതില്‍ വിമുഖത കാട്ടുന്നതായാണ് സര്‍ക്കാര്‍ കണ്ടെത്തല്‍. ഇവരെ കണ്ടെത്തി വാക്സിന്‍ നല്‍കുന്നതിന് പ്രത്യേക പട്ടിക തയാറാക്കണം. നഗരപ്രദേശങ്ങളില്‍ ഒരു ആശാ വര്‍ക്കര്‍ മാത്രമുള്ള വാര്‍ഡുകളില്‍ പ്രത്യേക ചുമതലക്കാരെ നിയോഗിക്കണം. എല്ലാവരും നിര്‍ബന്ധമായും രണ്ടാം ഡോസ് സ്വീകരിച്ചുവെന്ന് ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
വാക്സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചവരുടെ മുന്‍ഗണനാ പട്ടിക തയാറാക്കണം. കൊവിഷീല്‍ഡ് ഒന്നാം ഡോസ് സ്വീകരിച്ച് 16 ആഴ്ച കഴിഞ്ഞവര്‍, 14 മുതല്‍ 16 ആഴ്ചയ്ക്ക് ഇടയിലുള്ളവര്‍, 12 മുതല്‍ 14 ആഴ്ചയ്ക്ക് ഇടയിലുള്ളവര്‍ എന്നിങ്ങനെയാകണം പട്ടിക തയാറാക്കേണ്ടത്.
കൊവാക്സിന്റെ കാര്യത്തില്‍ ആറ് ആഴ്ചയ്ക്ക് മുകളിലുള്ളവര്‍, 5 മുതല്‍ 6 ആഴ്ചയ്ക്കിടയിലുള്ളവര്‍, 4 മുതല്‍ ആഴ്ചയ്ക്കിടയിലുള്ളവര്‍ എന്നിങ്ങനെയാണ് മാനദണ്ഡം. നഗര പ്രദേശങ്ങളില്‍ ഒരു ആശാ വര്‍ക്കര്‍ മാത്രമുള്ള വാര്‍ഡുകളില്‍ പ്രത്യേക ചുമതലക്കാരെ നിയോഗിക്കണം. എല്ലാവരും നിര്‍ബന്ധമായും രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ചുവെന്ന് ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.