25.6 C
Kottayam
Thursday, June 4, 2026

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം ഇങ്ങനെ

Must read

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണത്തിലെ ദുരൂഹതങ്ങള്‍ നീങ്ങാന്‍ അവസരം ഒരുങ്ങുന്നു. ഗോപന്‍ സ്വാമിയുടെ മരണം സ്വാഭാവികമാണെന്നാണ് പുറത്തുവരുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനങ്ങള്‍. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇത് കൊലപാതകമല്ലെന്ന തരത്തിലുള്ള ആദ്യ സൂചനകളുള്ളത്.

അതേസമയം ഇക്കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ വിശദമായ പരിശോധന വേണ്ടി വരും. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ലഭിച്ച ശേഷമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുയുള്ളൂ. ഇന്ന് രാവിലെയാണ് പോലീസ് സംഘം മൃതദേഹം പുറത്തെടുത്തത്. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ ഗോപന്‍ സ്വാമിയുടെ മൃതദേഹം ഇന്ന് തന്നെ വിട്ടുനല്‍കുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കിയിട്ടുണ്ട്.

- Advertisement -

മൃതദേഹം ബന്ധുക്കള്‍ സ്വീകരിക്കുമെന്നാണ് വിവരമെന്നും ഡിവൈഎസ്പി എസ് ഷാജി പറഞ്ഞു. ‘സമാധി’ ഇരുത്തിയ സ്ഥലത്ത് തന്നെ സംസ്‌ക്കരിക്കുന്നതില്‍ തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബത്തിന്റെ ആഗ്രഹം അതാണെങ്കില്‍ അവിടെ തന്നെ ചടങ്ങ് നടത്താമെന്നും സ്ലാബില്‍ ഇനി പരിശോധന നടത്തേണ്ട സാഹചര്യമില്ലെന്നും ഡിവൈഎസ്പി വ്യക്തമാക്കി. അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ മറ്റ് പരിശോധനകള്‍ അടക്കം പൂര്‍ത്തിയാകേണ്ടത്.

- Advertisement -

‘ഗോപന്‍ സ്വാമി സമാധിയായി’ എന്ന പോസ്റ്റര്‍ പതിച്ചതോടെയാണ് മരണം സംബന്ധിച്ച വിവാദം ഉയര്‍ന്നത്. നാട്ടുകാര്‍ ആരും മൃതദേഹം കാണാത്ത സാഹചര്യത്തിലാണ് സംഭവം ദുരൂഹമായത്. ഇതോടെ പ്രദേവാസിയുടെ പരാതിയില്‍ പോലീസ് മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ന് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തതോടെ കല്ലറയില്‍ ഉള്ളത് മൃതദേഹം ഗോപന്റെ തന്നെയാണെന്നു കൗണ്‍സിലര്‍ ഉള്‍പ്പെടെ സ്ഥിരീകരിച്ചു. ഇതാടെയാണ് മിസ്സിംഗ് കേസിന് പരിഹാരമായത്. ഇനി അറിയേണ്ടത് എങ്ങനെ മരിച്ചു എന്നതായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വാഭാവിക മരണമാണെന്നാണ് സൂചനകള്‍.

- Advertisement -

സമാധാനപരമായി കല്ലറ തുറന്നു മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റാന്‍ കഴിഞ്ഞതു പൊലീസിനും ജില്ലാ ഭരണകൂടത്തിനും വലിയ ആശ്വാസമായി. കഴിഞ്ഞ ദിവസം കല്ലറ തുറക്കാനെത്തിയപ്പോള്‍ കുടുംബത്തിന്റെയും ചില സംഘടനകളുടെയും ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടായ സാഹചര്യത്തില്‍ ശക്തമായ സുരക്ഷാ സന്നാഹമാണ് ഒരുക്കിയത്. ആറു മണിയോടെ വനിതാ പൊലീസ് ഉള്‍പ്പെടെ നൂറോളം പൊലീസുകാരെ വിന്യസിച്ചു. കഴിഞ്ഞ ദിവസം ഗോപന്റെ ഭാര്യ സുലോചന ഉള്‍പ്പെടെ പ്രതിഷേധിച്ചിരുന്നത് കണക്കിലെടുത്താണു വനിതാ പൊലീസിനെയും എത്തിച്ചത്. ഏഴു മണി കഴിഞ്ഞപ്പോള്‍ മൃതദേഹം പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ 2 മണിക്കൂര്‍ നീണ്ടുവെന്നും ഡിവൈഎസ്പി പറഞ്ഞു.

ഈ മാസം 9ന് പിതാവിന്റെ ആഗ്രഹപ്രകാരം, സ്വര്‍ഗവാതില്‍ ഏകാദശി ദിവസം അദ്ദേഹത്തെ സമാധി ഇരുത്തിയെന്ന് മക്കള്‍ വെളിപ്പെടുത്തിയതോടെയാണ് സംസ്ഥാനം ഏറെ കൗതുകത്തോടെ ചര്‍ച്ച ചെയ്ത സമാധി വിവാദത്തിനു തുടക്കമായത്. മരണത്തില്‍ ദുരൂഹത ആരോപിച്ചു നാട്ടുകാര്‍ രംഗത്തെത്തിയതിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രോഗബാധിതനായി കിടപ്പിലായിരുന്ന ഗോപന്‍, വ്യാഴാഴ്ച രാവിലെ മരിച്ചെന്നും സമാധി ഇരുത്തിയെന്നുമാണ് ഭാര്യ സുലോചനയും മക്കളായ രാജസേനനും സനന്തനും ആദ്യം പറഞ്ഞത്.

രാവിലെ പത്തോടെ അറയിലേക്കു നടന്നുപോയി പത്മാസനത്തില്‍ ഇരുന്ന പിതാവിനു വേണ്ടി പുലര്‍ച്ചെ മൂന്നുവരെ പൂജകള്‍ ചെയ്തതായി മകന്‍ രാജസേനന്‍ പിന്നീട് പൊലീസിനു മൊഴി നല്‍കി. അപ്പോഴാണ് സമാധി പൂര്‍ത്തിയായതെന്നും പിന്നീട് ഈ അറ കോണ്‍ക്രീറ്റ് സ്ലാബ് ഉപയോഗിച്ച് അടച്ചുവെന്നും രാജസേനന്‍ പറഞ്ഞു.

ആരെയും മരണവിവരം അറിയിക്കാതെ സംസ്‌കാരം നടത്തിയതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാത്തതിനാല്‍ ഗോപനെ കാണാനില്ലെന്ന കേസാണു പൊലീസ് റജിസ്റ്റര്‍ ചെയ്തത്. സമാധി സ്ഥലമെന്ന തരത്തില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് അറ പൊലീസ് സീല്‍ ചെയ്തു. ഗോപന്‍ സ്വാമിയെന്ന് അറിയപ്പെടുന്ന ഗോപന്‍ വീട്ടുവളപ്പില്‍ ശിവക്ഷേത്രം നിര്‍മിച്ചു പൂജകള്‍ നടത്തിയിരുന്നു.

ഇതിനു സമീപമാണു ഗോപന്‍ തന്നെ നിര്‍മിച്ചുവെന്നു പറയപ്പെടുന്ന ‘സമാധി അറ’. മരണശേഷം ദൈവത്തിന്റെ അടുക്കല്‍ പോകണമെങ്കില്‍ മൃതദേഹം വീട്ടുകാരല്ലാതെ മറ്റാരെയും കാണിക്കരുതെന്നും സമാധി ഇരുത്തണമെന്നും ഇദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നതായി മക്കള്‍ മൊഴി നല്‍കി. മക്കളില്‍ രാജസേനന്‍ കുടുംബക്ഷേത്രത്തിലെ പൂജാരിയാണ്. മരണം നടന്ന സമയം സുലോചനയും മകന്‍ രാജസേനനും മാത്രമായിരുന്നു വീട്ടില്‍. സമാധിയാകാന്‍ സമയമായെന്ന് അച്ഛന്‍ അറിയിച്ചതിനാല്‍ രണ്ടാമത്തെ മകനും മെക്കാനിക്കുമായ സനന്തനെ വിളിച്ചുവരുത്തുകയായിരുന്നു.

കല്ലറ തുറന്നു മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കഴിഞ്ഞ ദിവസം പൊലീസും ജില്ലാ ഭരണകൂടവും ശ്രമിച്ചെങ്കിലും ഭാര്യയും മക്കളും പ്രതിഷേധിച്ചതിനാല്‍ ശ്രമം ഉപേക്ഷിച്ചു. ഹിന്ദു ഐക്യവേദി, വൈകുണ്ഠ സ്വാമി ധര്‍മ പ്രചാരണ സഭ (വിഎസ്ഡിപി) തുടങ്ങിയ സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും വീട്ടുകാര്‍ക്കു പിന്തുണയുമായി എത്തി. തുടര്‍ന്ന് കല്ലറ പൊളിച്ചു പരിശോധിക്കേണ്ടതുണ്ടെന്ന നിയമപരമായ നോട്ടിസ് കുടുംബാംഗങ്ങള്‍ക്ക് ആര്‍ഡിഒയുടെ ചുമതല വഹിക്കുന്ന സബ് കലക്ടര്‍ ഒ.വി.ആല്‍ഫ്രഡ് നല്‍കി ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാനായി കല്ലറ പൊളിക്കലില്‍നിന്ന് അധികൃതര്‍ പിന്‍വാങ്ങിയശേഷം നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയിലാണ് നോട്ടിസ് നല്‍കിയ ശേഷം തുടര്‍നടപടി എന്നു തീരുമാനമുണ്ടായത്.

ഇതോടെ കുടുംബം ഹൈക്കോടതിയില്‍ എത്തി. സമാധിയുമായി ബന്ധപ്പെട്ട് 41 ദിവസത്തെ പൂജകള്‍ ഉണ്ടെന്നും കല്ലറ പൊളിക്കാന്‍ അനുവദിക്കരുതെന്നുമായിരുന്നു ആവശ്യം. എന്നാല്‍ കല്ലറ പൊളിക്കുന്നതും പോസ്റ്റ്മോര്‍ട്ടം നടത്തുന്നതും അന്വേഷണത്തിന്റെ ഭാഗമാണെന്നും നടപടികള്‍ക്കു സ്റ്റേ അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി കുടുംബത്തിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതോടെയാണ് ഇന്ന് കല്ലറ പൊളിച്ചതും മൃതദേഹം കണ്ടെത്തിയതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

Popular this week