27.6 C
Kottayam
Thursday, June 4, 2026

‘മാധ്യമങ്ങളടക്കം സഖാവിനെ തള്ളിപ്പറഞ്ഞപ്പോള്‍ ആരെങ്കിലും ഒരാള്‍ പുകഴ്ത്താന്‍ വേണ്ടേ; കോഴിക്ക് മുട്ടയിടണമെന്ന് തോന്നിയാല്‍ അത് എവിടെയെങ്കിലും മുട്ടയിടും

Must read

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വാഴ്ത്തു പാട്ടെഴുതിയതില്‍ വിശദീകരണവുമായി കവി പൂവത്തൂര്‍ ചിത്രസേനന്‍. മാധ്യമങ്ങളടക്കം എല്ലാവരും സഖാവിനെ തള്ളിപ്പറഞ്ഞപ്പോള്‍ ആരെങ്കിലും ഒരാള്‍ പുകഴ്ത്താന്‍ വേണ്ടേ എന്നതിനാലാണ് ഗാനം രചിച്ചതെന്ന് കവി പൂവത്തൂര്‍ ചിത്രസേനന്‍ പ്രതികരിച്ചു. സെക്രട്ടേറിയറ്റിലെ ഭരണപക്ഷാനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനായാണ് ഗാനം പൂവത്തൂര്‍ ചിത്രസേനന്‍ ഒരുക്കിയത്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് പി. ഹണിയാണ് ഇതെഴുതാന്‍ ആവശ്യപ്പെട്ടതെന്നും ചിത്രസേനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് പി. ഹണിയാണ് ഇതെഴുതാന്‍ ആവശ്യപ്പെട്ടത്. മൂന്നുമണിക്കൂര്‍ കൊണ്ടാണ് എഴുതിയത്. വെള്ളത്തിലെ തിര കണക്കെ വരികള്‍ ഇങ്ങനെ വരികയായിരുന്നു. ഒരു കോഴിക്ക് മുട്ടയിടണമെന്ന് തോന്നിയാല്‍ അത് എവിടെയെങ്കിലും പോയി മുട്ടയിടും. അതുപോലെ എനിക്ക് കവിത എഴുതണമെന്ന് തോന്നിയാല്‍ ഏത് ആള്‍ക്കൂട്ടത്തില്‍ വെച്ചാണെങ്കിലും അതെഴുതും’ -പൊതുഭരണ വകുപ്പില്‍ ക്ലറിക്കല്‍ അസിസ്റ്റന്റായി വിരമിച്ച ചിത്രസേനന്‍ പറയുന്നു.

- Advertisement -

കേരളത്തിലെ എല്ലാ അശരണരെയും താങ്ങിനിര്‍ത്തുന്ന ഭരണാധികാരിയാണ് പിണറായി വിജയന്‍. എന്റെ ഒരു കടമയായിട്ടാണ് ഞാന്‍ ഗാനം എഴുതിയത്. പുകഴ്ത്തല്‍ ആയിട്ട് മറ്റുള്ളവര്‍ക്ക് തോന്നാം. പക്ഷേ, എനിക്ക് അങ്ങനെ തോന്നുന്നില്ല. അദ്ദേഹം ചെയ്ത കാര്യങ്ങളാണ് വരികളിലുള്ളത്. വിപ്ലവാത്മകമായ ഗാനം ആവണം എന്നായിരുന്നു നിര്‍ദേശം. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും വീട്ടില്‍ അച്ഛന്‍ മക്കളെ സംരക്ഷിക്കുന്നതുപോലെ നമ്മളെയൊക്കെ നോക്കുന്ന മുഖ്യമന്ത്രിയേക്കുറിച്ച് ഒരു ഗാനം എഴുതിയില്ലെങ്കില്‍ നമ്മളൊക്കെ ഒരു കവിയായി നടന്നിട്ട് എന്ത് കാര്യം.

- Advertisement -

കളിയാക്കലുകള്‍ കാര്യമാക്കുന്നില്ല, സ്തുതിഗാനം ആയിട്ടല്ല എഴുതിയത്. എന്റെ അച്ഛന്‍ മൂന്നു മഹാകാവ്യം എഴുതിയിട്ടുണ്ട്. അച്ഛനെ മനസ്സില്‍ വിചാരിക്കുമ്പോള്‍ ഞാന്‍ അറിയാതെ കവിത എഴുതിപ്പോകും. സമര ധീരനായകനാണ് പിണറായി വിജയന്‍. അദ്ദേഹത്തെക്കുറിച്ച് അങ്ങനെയൊരു വരി എഴുതിയതില്‍ എന്താണ് തെറ്റ്. മുഖ്യമന്ത്രിയെ വാഴ്ത്തുന്ന ഗാനം അദ്ദേഹത്തിന് ഇഷ്ടപെടില്ല. പക്ഷേ, അതില്‍ വിപ്ലവാത്മകമായ കമ്മ്യൂണിസത്തെക്കുറിച്ച് പറയുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന് ഇഷ്ടപ്പെടുകതന്നെ ചെയ്യും. എത്ര കളിയാക്കലുകള്‍ വന്നാലും പ്രശ്നമില്ല. ഞാന്‍ എഴുതാനുള്ളത് എഴുതി.

മുഖ്യമന്ത്രി പാട്ടിനെ അഭിനന്ദിച്ചത് തനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡാണെന്നും അദ്ദേഹം പറഞ്ഞു. ഈ പാട്ട് മുഖ്യമന്ത്രിയെ പാടികേള്‍പ്പിക്കണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷേ, അതിന് നമ്മള്‍ മാത്രം വിചാരിച്ചാല്‍ പോരല്ലോ എന്നും ചിത്രസേനന്‍ പറഞ്ഞു. ‘പാട്ട് ഹിറ്റാവാന്‍ കാരണം, അത് ജീവിതമാണ്. മനുഷ്യരെ ഒരു ഭരണാധികാരി എങ്ങനെ സംരക്ഷിച്ചുനിര്‍ത്തണം എന്നതിന് മാതൃക കാണിക്കുന്ന ഭരണാധികാരിയെ പറ്റി എഴുതുക മാത്രമാണ് ഞാന്‍ ചെയ്തത്. ആദ്യം കേകാവൃത്തത്തില്‍ എഴുതി. അതിന് ഉയിര് പോരെന്ന് തോന്നി. അപ്പോള്‍ മാറ്റിയെഴുതി.

- Advertisement -

ഇപ്പോള്‍ അതിന്റെ ഉയിര് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പിണറായി സഖാവ് കൂടി ഇതേക്കുറിച്ച് പറഞ്ഞു. എല്ലാവരും സഖാവിനെ തള്ളിപ്പറഞ്ഞപ്പോള്‍ ആരെങ്കിലും ഒരാള്‍ പുകഴ്ത്താന്‍ വേണ്ടേ പാട്ടിനെ മുഖ്യമന്ത്രി അഭിനന്ദിച്ചത് എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡാണ്. ഒരുചിത്രത്തിലെന്ന പോലെ പിണറായിയുടെ ഭരണം ജനം കണ്ടുകൊണ്ടിരിക്കുകയല്ലേ ജനങ്ങളുടെ ഇല്ലായ്മകളും വല്ലായ്മകളും എന്തെന്ന് മനസ്സിലാക്കി അവരെ സഹായിക്കുന്ന ഭരണാധികാരി വേറെ ആരുണ്ടായിട്ടുണ്ട്. നല്ലൊരു വ്യക്തിയെ പുകഴ്ത്തുന്നതില്‍ എന്താണ് പ്രശ്‌നം എന്തിനാണ് വിമര്‍ശിക്കുന്നത് കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിച്ചവരെ പാര്‍ട്ടി നോക്കിയാണോ പിണറായി സഖാവ് സഹായിച്ചത് അല്ലല്ലോ മുഖ്യമന്ത്രിയെന്നത് നമ്മുടെ കാരണവരാണ്, സംരക്ഷകനാണ്.. ‘ ചിത്രസേനന്‍ വിശദീകരിച്ചു.

അതേ സമയം പൊതുഭരണ വകുപ്പില്‍ ക്ലറിക്കല്‍ അസിസ്റ്റന്റായി വിരമിച്ച ചിത്രസേനനെ ധനമന്ത്രിയുടെ ഓഫിസില്‍ സ്‌പെഷല്‍ മെസഞ്ചറായി ദിവസ വേതനാടിസ്ഥത്തില്‍ പുനര്‍നിയമനം നല്‍കിയത് വിവാദമായിട്ടുണ്ട്. എന്നാല്‍ തന്നെ പ്രകീര്‍ത്തിച്ചുകൊണ്ട് 100 പേര്‍ ആലപിക്കുന്ന ഗാനത്തെ തള്ളിപ്പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. താന്‍ പാട്ട് കേട്ടില്ലെന്നും വാര്‍ത്ത ശ്രദ്ധയില്‍പെട്ടെന്നും പറഞ്ഞ മുഖ്യമന്ത്രി, വല്ലാതെ അധിക്ഷേപിക്കുമ്പോള്‍ ലേശം പുകഴ്ത്തല്‍ വന്നാല്‍ നിങ്ങള്‍ അസ്വസ്ഥമാകുമെന്ന് തനിക്കറിയാമെന്നുമാണ്് വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.

സകലമാന കുറ്റങ്ങളും തന്റെ ചുമലില്‍ ചാര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതൊക്കെ കാണുമ്പോള്‍ വലിയ വിഷമമുണ്ടാകും. വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരുമ്പോള്‍ അതിന്റെയൊന്നും ഭാഗമല്ലാതെ ഒരു കൂട്ടര്‍ നിലപാടെടുക്കുന്നതും കാണണം. തങ്ങളാരും വ്യക്തിപൂജക്ക് നിന്നുകൊടുക്കുന്നവരല്ല. വ്യക്തിപൂജയിലൂടെ കാര്യങ്ങള്‍ നേടാന്‍ ഈ പാര്‍ട്ടിയില്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സെക്രട്ടേറിയറ്റിലെ ഭരണപക്ഷാനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനായാണ് ഗാനം ഒരുക്കിയത്. മുഖ്യമന്ത്രിയെ ‘ചെമ്പടയുടെ കാവലാളാ’യും പടയുടെ നടുവില്‍ പടനായകനാ’യും ‘ഫിനിക്സ് പക്ഷി’യായുമായാണ് വിശേഷിപ്പിക്കുന്നത്. ‘കാവലാള്‍’ എന്ന തലക്കെട്ടില്‍ ചത്രസേനന്‍ ഒരുക്കിയ വരികള്‍ക്ക് സംഗീതം നല്‍കിയത് നിയമ വകുപ്പ് ജീവനക്കാരനാണ്. ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി നൂറ് വനിത ജീവനക്കാര്‍ പാടാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, വാഴ്ത്തുപാട്ട് വിവാദമായതോടെ ഇതിന് മാറ്റം വരുത്തി, മുഖ്യമന്ത്രി ഇല്ലാത്ത സമയത്ത് പാടാനായിരുന്നു നീക്കം. എന്നാല്‍ ഗാനം ആലപിച്ച് തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. വേദിയില്‍ മുഖ്യമന്ത്രി ഇരിക്കെ ഗാനാലാപനം തുടരുകയും ചെയ്തു.

‘ചെമ്പടക്ക് കാവലാള്‍ ചെങ്കനല്‍

കണക്കൊരാള്‍

ചെങ്കൊടി കരത്തിലേന്തി കേരളം

നയിക്കയായ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week