തിരുവനന്തപുരം: കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം. അക്രമികള്‍ വീട് അടിച്ചുതകര്‍ത്തു. നെഹ്റു ജംഗ്ഷന് ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.
മൂന്നംഗസംഘം വീടിനു നേരെ ബോംബ് എറിഞ്ഞു. ഗേറ്റും ജനലുകളും വാളുകൊണ്ട് വെട്ടിപ്പൊളിച്ചു. ശനിയാഴ്ച രാത്രി 11 ന് ആയിരുന്നു സംഭവം. തലനാരിഴയ്ക്കാണ് ഷിജുവും കുടുംബവും രക്ഷപെട്ടത്. അക്രമത്തിന്റെ കാരണം വ്യക്തമല്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News