ബിലാസ്പുരില്‍ ചരക്ക് ട്രെയിനും മെമുവും കൂട്ടിയിടിച്ചു, ആറുപേര്‍ മരിച്ചു

ബിലാസ്പുരില്‍ ചരക്ക് ട്രെയിനും മെമുവും കൂട്ടിയിടിച്ചു, ആറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ബിലാസ്പുര്‍: ഛത്തീസ്ഗഡിലെ ബിലാസ്പുരില്‍ ചരക്ക് ട്രെയിനും മെമു ട്രെയിനും കൂട്ടിയിച്ച് അപകടം. ആറുപേര്‍ മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് റെയില്‍വേയുടെതുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ബിലാസ്പുരിലെ ജയ്‌റാം നഗര്‍ സ്റ്റേഷന് സമീപമാണ് അപകടം. സംഭവത്തെ തുടര്‍ന്ന് അപകടത്തെ തുടര്‍ന്ന് ബിലാസ്പുര്‍-കാട്‌നി റൂട്ടിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

ഒരേട്രാക്കില്‍ കൂടിയായിരുന്നു ഇരുട്രെയിനുകളും സഞ്ചരിച്ചിരുന്നത്. മുന്നില്‍ പോയ ചരക്ക് ട്രെയിനിലേക്ക് മെമു ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വൈകുന്നേരം നാലുമണിക്കാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും രണ്ടുപേര്‍ക്കാണ് പരിക്കേറ്റതെന്നുമാണ് റെയില്‍വേ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News