26 C
Kottayam
Saturday, June 6, 2026

മേക്കപ്പ് കൂടി പോയി! അല്ല സ്കിൻ ട്രീറ്റ്‌മെന്റ് ചെയ്തതാണ്!; മഞ്ജുവിന്റെ പുതിയ ലുക്ക് ചർച്ചയാക്കി ആരാധകർ

Must read

കൊച്ചി:മലയാളി പ്രേക്ഷർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം, ലേഡി സൂപ്പർ സ്റ്റാർ തുടങ്ങിയ വിശേഷണങ്ങളാലാണ് മഞ്ജു ഇന്ന് അറിയപ്പെടുന്നത്. കലോത്സവ വേദിയിൽ നിന്ന് സിനിമയിലേക്ക് എത്തിയ മഞ്ജു അതിവേഗമാണ് ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്. ഇടയ്ക്ക് സിനിമയിൽ നിന്ന് വലിയൊരു ഇടവേളയെടുത്ത് തിരിച്ചെത്തിയ മഞ്ജു വ്യത്യസ്ഥമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്.

14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മഞ്ജുവിന് ലഭിച്ചത്. ഇന്നും അത് തുടരുന്നു.

രണ്ടാം വരവിൽ മഞ്ജു സോഷ്യൽ മീഡിയയിലും വളരെ സജീവമായിരുന്നു. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം മഞ്ജു ആരാധകരുമായി പങ്കുവയ്ക്കാൻ തുടങ്ങി. മഞ്ജുവിന്റെ പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അടുത്ത കാലത്ത് മമ്മൂട്ടിയുടെ മേക്കോവർ ചിത്രങ്ങൾ കഴിഞ്ഞാൽ ആരാധകർ ഏറ്റവും കൂടുതൽ ആഘോഷമാക്കിയത് മഞ്ജുവിന്റെ ചിത്രങ്ങൾ ആയിരുന്നു.

- Advertisement -

- Advertisement -

ഓരോ വർഷവും പ്രായം കുറയുന്ന നായികയായാണ് ആരാധകർ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. മഞ്ജുവിന്റെ ഫാഷൻ സ്റ്റെമെന്റുകൾ ഒക്കെ വലിയ രീതിയിൽ സോഷ്യൽ മീഡിയ ചർച്ച ചെയ്യാറുണ്ട്. ഇപ്പോഴിതാ, മഞ്ജുവിന്റെ പുതിയ മേക്കപ്പ് ലുക്കാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഓണത്തിന് സംപ്രേഷണം ചെയ്യുന്ന ഫ്‌ളവേഴ്‌സ് ഒരുകോടി എന്ന പരിപാടിയുടെ പ്രോമോ പുറത്തുവന്നതിന് പിന്നാലെയാണ് ലുക്കും ചർച്ചയാകുന്നത്.

മഞ്ജു വാര്യരുടെ മേക്കപ്പ് കൂടി പോയി എന്നാണ് വീഡിയോക്ക് താഴെ ചിലർ കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ മേക്കപ്പ് കൂടിയതല്ല സ്കിൻ ട്രീറ്റ്‌മെന്റ് ചെയ്തിരിക്കുന്നതാണ് സ്കിൻ വൈറ്റിനിങ് ചെയ്തിട്ടുണ്ട് എന്നായിരുന്നു മറ്റു ചിലരുടെ കമന്റ്. ജോലിയുടെ ഭാഗമായി പല താരങ്ങളും ചെയ്യുന്നത് ആണ് ഇതൊക്കെ അതിൽ എന്താണ് തെറ്റ് എന്ന തരത്തിലുള്ള കമന്റുകളും ആരാധകർ കമന്റിന് മറുപടിയായി ചോദിച്ചിട്ടുണ്ട്. പുട്ടി അടിച്ചിരിക്കുന്നു, ഏഷ്യൻ പെയിന്റിന്റെ പരസ്യമാണോ എന്ന തരത്തിലുളള മോശം കമന്റുകളും വീഡിയോക്ക് താഴെ വരുന്നുണ്ട്.

- Advertisement -

നേരത്തെ മഞ്ജു ജർമനിയിൽ പോയി സ്‌കിന്‍ ട്രീറ്റ്‌മെന്റ് ചെയ്‌തെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ ഇത് മഞ്ജു നിഷേധിച്ചിരുന്നു. ലോക്ഡൗൺ സമയത്ത് ജർമനിയിൽ പോയതായി വാർത്തകൾ കണ്ടിരുന്നു. താൻ അവസാനമായി ജർമനിയിൽ പോയത് പത്തിൽ പഠിക്കുമ്പോൾ മറ്റോ ആണ്. ലോക്ഡൗൺ സമയത്ത് വീട്ടിൽ തന്നെ ആയിരുന്നു എന്നാണ് മഞ്ജു അന്ന് പറഞ്ഞത്.

ശ്രീകണ്ഠൻ നായർ അവതാരകനായ പരിപാടിയുടെ സംപ്രേഷണം ഉത്രാടം ദിനത്തിലാണ്. മഞ്ജുവിന്റെ ജീവിത പ്രതിസന്ധികളും ഷൂട്ടിംഗ് സെറ്റിലെ അനുഭവങ്ങളും മോഹൻലാലിനോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവവും പങ്കുവയ്ക്കുന്ന വ്യത്യസ്ത പ്രോമോകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഒരു പ്രോമോയിൽ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടത്തെ കുറിച്ച് മഞ്ജു സംസാരിക്കുന്നുണ്ട്. ‘എന്തൊക്കെ വാക്കുകൾ കേട്ടാലും, മറ്റ് ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു നഷ്‌ടം അതിന്റെ ശൂന്യത അവിടെ തന്നെ ഉണ്ടാവും എന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. എങ്ങനെയൊക്കെയോ അതിനെ അതിജീവിച്ചു പോകുന്നു. അത്രയേ ഉള്ളു’ എന്നാണ് മഞ്ജു പറയുന്നത്.

മഞ്ജു പറയുന്നത് മീനാക്ഷിയെ കുറിച്ചാണോ അതോ അച്ഛനെ കുറിച്ചാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അച്ഛനെ കുറിച്ച് ആയിരിക്കും എന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. പരിപാടി സംപ്രേഷണം ചെയ്യാൻ കാത്തിരിക്കുകയാണ് ആരാധകർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week