23.9 C
Kottayam
Thursday, June 4, 2026

സ്വർണാഭരണം മോഷ്ടിച്ച കേസിലെ പ്രതി ഒരു വർഷത്തിനുശേഷം പിടിയിൽ; പിടിയിലായത് പരാതിക്കാരന്റെ മരുമകൾ

Must read

കായംകുളം :പുതുപ്പള്ളിയിൽ വീട്ടിൽ നിന്ന് പട്ടാപ്പകൽ പതിനാലര പവൻ സ്വർണ്ണം മോഷണം പോയ കേസിൽ ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ.

പുതുപ്പള്ളി പ്രയാർ പനക്കുളത്ത് പുത്തൻ വീട്ടിൽ സാബു ഗോപാലൻ്റെ വീട്ടിൽ നിന്ന് സ്വർണ്ണം മോഷണം പോയ കേസിലാണ് ഇയാളുടെ മകൻ്റെ ഭാര്യയായ പുതുപ്പള്ളി നെടിയത്ത് വീട്ടിൽ ഗോപിക (27) പിടിയിലായത്.

2024 മെയ് 10-ാം തീയതിയാണ് മോഷണം നടന്നത്. കിടപ്പുമുറിയിലെ കബോർഡിൽ നിന്നാണ് ഒരു പവന്റെ നാല് വളകളും 10 പവന്റെ മാലയും അര പവൻ തൂക്കമുള്ള താലിയും ഉൾപ്പെടെ പതിനാലര പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയത്.

- Advertisement -

സാബു ഗോപാലൻ്റെ ബന്ധുവായ ഇടയനമ്പലം സ്വദേശി ലോക്കറിൽ വയ്ക്കാനായി ഗോപികയുടെ കൈയ്യിൽ ഏൽപ്പിച്ച 11 പവൻ സ്വർണ്ണം കഴിഞ്ഞ മൂന്നാം തീയതി ലോക്കറിൽ നിന്ന് എടുത്തുകൊണ്ട് വരുന്നതിനിടെ നഷ്ടപ്പെട്ടതായി പരാതി നൽകിയിരുന്നു.

- Advertisement -

ഈ പരാതിയിൽ വിവരങ്ങൾ ചോദിച്ചറിയാൻ ഗോപികയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തു.

മൊഴിയിൽ വൈരുദ്ധ്യങ്ങൾ തോന്നിയ പോലീസ് ഗോപിക താമസിക്കുന്ന സാബു ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള പ്രയാർ വടക്ക് പനക്കുളത്ത് പുത്തൻവീട്ടിൽ എത്തി അന്വേഷണം നടത്തി.

തുടർന്ന് ഗോപികയുടെ ബാഗിൽ നിന്ന് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ സ്വർണ്ണം കണ്ടെടുക്കുകയായിരുന്നു.

- Advertisement -

തുടർന്ന് ഗോപികയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കഴിഞ്ഞ വർഷം സാബു ഗോപാലൻ്റെ വീട്ടിൽ നിന്നും കാണാതായ പതിനാലര പവൻ്റെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചത് താനാണെന്ന് ഗോപിക സമ്മതിക്കുകയുമായിരുന്നു.

മോഷ്ടിച്ച സ്വർണം ഗോപിക ബന്ധുവിനെ ഉപയോഗിച്ച് വിറ്റു. വിറ്റുകിട്ടിയ പണത്തിൻ്റെ ഒരു ഭാഗം ഉപയോഗിച്ച് ഗോപികയുടെ പണയത്തിലിരുന്ന സ്വർണം എടുത്തതായും സമ്മതിക്കുകയായിരുന്നു.

കായംകുളം സി ഐ അരുൺ ഷാ, എസ് ഐ രതീഷ് ബാബു, എ എസ് ഐ ജീജാദേവി,ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

Popular this week