കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി രക്ഷപ്പെട്ടു

മലപ്പുറം: കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി രക്ഷപെട്ടു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബായില്‍ നിന്നെത്തിയ നിലമ്പൂര്‍ നമ്പൂരിപ്പൊടി സ്വദേശി മൂസാന്‍ ആയിലക്കരയാണ് കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് മുങ്ങിയത്.

ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്താന്‍ ഇയാളുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിയിരുന്നു. ഇതിനിടെയാണ് ഇയാള്‍ മുങ്ങിയത്. ഉദ്യോഗസ്ഥരെ ഇയാള്‍ ആക്രമിച്ചതായും പരാതിയുണ്ട്. ഇയാള്‍ക്കെതിരെ കൊണ്ടോട്ടി പോലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News