കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാന താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. നാല് യാത്രക്കാരിൽ നിന്ന് മൂന്നേമുക്കാൽ കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം കൂരിയാട് സ്വദേശി മുജീബ് റഹ്മാൻ, നിലമ്പൂർ അമരമ്പലം സ്വദേശി സക്കീർ പുലത്ത്, വയനാട് അമ്പലവയൽ സ സ്വദേശി മുഹമ്മദ് ഫൈസൽ, മഞ്ചേരി പുൽപ്പറ്റ സ്വദേശി പി.സി. ഫൈസൽ എന്നിവരാണ് കസ്റ്റംസ് പിടിയിലായത്.
അബുദാബി, ബഹ്റിൻ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് കോഴിക്കോടെത്തിയതാണ് നാല് പേരും. ശരീരത്തില്‍ ഒളിപ്പിച്ചാണ് നാലുപേരും സ്വര്‍ണം കൊണ്ടുവന്നത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ സംശയം തോന്നി കസ്റ്റംസ് വിഭാഗം പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
ഇടുക്കി: രാമക്കൽമേട്ടിൽ ചന്ദനമോഷണം. സ്വകാര്യ വ്യക്തികളുടെ ഏലത്തോട്ടത്തിൽ നിന്നും 15 മരങ്ങൾ മുറിച്ചു കടത്തി. രാമക്കൽമേട് സ്വദേശിയായ പല്ലാട്ട് രാഹുൽ, സഹോദരൻ രാഗി എന്നിവരുടെ കൃഷിയിടത്തിൽ നിന്നാണ് ചന്ദന മരങ്ങൾ മുറിച്ചു കടത്തിയത്. ഇതിൽ അഞ്ചെണ്ണം കടത്തിക്കൊണ്ടു പേയി. ചെറു മരങ്ങൾ വെട്ടി നശിപ്പിക്കുകയും ചെയ്തു.
35 സെന്റീമീറ്റർ വരെ വണ്ണമുണ്ടായിരുന്ന മരങ്ങളാണ് മുറിച്ചത്. ഏതാനും ദിവസങ്ങൾക്ക് ശേഷം ഉടമകൾ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഒരാഴ്ചക്കുള്ളിലാണ് മോഷണം നടന്നത്. ചന്ദനം മുറിച്ചു കടത്തുന്നതിനിടെ കൃഷിയിടത്തിലെ ഏലവും നശിപ്പിച്ചു. ഉടമകൾ നൽകിയ പരാതിയിൽ നെടുങ്കണ്ടം പൊലീസും, വനം വകുപ്പുംഅന്വേഷണമാരംഭിച്ചു.