28.5 C
Kottayam
Sunday, June 14, 2026

നനഞ്ഞ തോർത്തുകൾ കണ്ടപ്പോൾ സംശയം; എയർപോർട്ടിലേക്ക് പുറപ്പെടും മുമ്പ് കുളിച്ചതെന്ന് യാത്രക്കാരന്‍,പരിശോധനയില്‍ കണ്ടെത്തിയത് സ്വര്‍ണ്ണതോര്‍ത്തുകള്‍,സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കാന്‍ ഭഗീരഥപ്രയത്‌നം,നെടുമ്പാശേരിയില്‍ യാത്രക്കാരന്‍ അറസ്റ്റില്‍

Must read

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള അനധികൃത സ്വർണ്ണക്കടത്ത് തടയാൻ എയർ കസ്റ്റംസ് നടപടികൾ കൂടുതൽ ശക്തമാക്കിയതോടെ കസ്റ്റംസിനെ കബളിപ്പിക്കാൻ പുതിയ രീതി പരീക്ഷിച്ച യാത്രക്കാരൻ കസ്റ്റംസിന്റെ വലയിൽ കുടുങ്ങി. ഈ മാസം 10ന് ദുബായിൽ നിന്നും (എസ് ജി 54) സ്പൈസ് ജെറ്റിൽ നെടുമ്പാശ്ശേരിയിൽ എത്തിയ തൃശ്ശൂർ സ്വദേശിയായ ഫഹദ്(26) ആണ് സ്വർണം കടത്താൻ പുതിയ രീതി പരീക്ഷിച്ച് കസ്റ്റംസിന്റെ വലയിലായത്.

ദ്രാവക രൂപത്തിലുള്ള സ്വർണ്ണത്തിൽ തോർത്തുകൾ (ബാത്ത് ടൗവ്വലുകൾ) മുക്കിയെടുത്തശേഷം ഇവ നന്നായി പായ്ക്ക് ചെയ്ത് സ്വർണം കടത്താനാണ് ഫഹദ് ശ്രമിച്ചത്. എന്നാൽ പരിശോധനയിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിലെ തോർത്തുകൾക്ക് നനവ് ഉള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ എയർപോർട്ടിലേക്ക് പുറപ്പെടും മുൻപ് കുളിച്ചതാണെന്നും തോർത്ത് ഉണങ്ങാൻ സമയം ലഭിച്ചില്ലെന്നുമാണ് ഇയാൾ മറുപടി നൽകിയത്.

എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇത് വിശ്വസിച്ചില്ല. തുടർന്ന് വിശദമായി പരിശോധന നടത്തിയതോടെ സമാന രീതിയിൽ കുടുതൽ തോർത്തുകൾ കണ്ടെത്തി. ഇതോടെയാണ് സ്വർണ്ണക്കടത്തിനായി ഉപയോഗിച്ച പുതിയ മാർഗ്ഗത്തിന്റെ ചുരുൾ അഴിഞ്ഞത്. സ്വർണ്ണത്തിൽ മുക്കിയ അഞ്ചു തോർത്തുകളാണ് (ബാത്ത് ടൗവ്വലുകൾ) എയർ കസ്റ്റംസ് ഇയാളുടെ ബാഗിൽ നിന്നും പിടിച്ചെടുത്തത്.

ഈ തോർത്തുകളിൽ എത്ര സ്വർണം ഉണ്ടാകുമെന്നു കൃത്യമായി പറയാൻ കുറച്ചു ദിവസങ്ങൾ കൂടിയെടുക്കുമെന്നും ശാസ്ത്രീയമായ രീതിയിലുള്ള പരിശോധനകൾ തുടരുകയാണെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു. അതി സങ്കീർണമായ മാർഗ്ഗം ഉപയോഗിച്ചാണ് ഇതിൽ നിന്നും സ്വർണം വേർതിരിച്ചെടുക്കുന്നതെന്നും സുരക്ഷാ കാരണങ്ങളാൽ ഇത് വെളിപ്പെടുത്താൻ കഴിയില്ലെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.

- Advertisement -

ആദ്യമായിട്ടാണ് ഇത്തരത്തിൽ സ്വർണം കടത്തുന്നതെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു. ശരീരത്തിൽ ഒളിപ്പിച്ച് കടത്ത് തുടർച്ചയായി പിടിക്കപ്പെട്ടപ്പോഴാണ് കള്ളക്കടത്തിന് പിന്നിലുള്ളവർ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയതെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ.ഇതോടെ ജാഗ്രത കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് കസ്റ്റംസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വർക്കല കെഎഫ്സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; 96 പാക്കറ്റ് കേടായ ചിക്കൻ പിടിച്ചെടുത്തു; മാംസം നിലത്ത് വച്ച നിലയിൽ

വർക്കല: വർക്കലയിലെ കെഎഫ്സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വൻതോതിൽ കേടായ ചിക്കൻ പിടിച്ചെടുത്തു. ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന 96 പാക്കറ്റ് പഴകിയ ചിക്കനാണ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ...

വൈദ്യപരിശോധനാ ഫലത്തിൽ പുരുഷന്‍ പീഡിപ്പിച്ച ലക്ഷണമില്ല; പോക്‌സോ കേസില്‍ പിതാവിനെ കുടുക്കിയത് സ്വവര്‍ഗ്ഗാനുരാഗിയായ സ്‌നേഹ മെര്‍ലിനോ ? കൗണ്‍സിലിംഗില്‍ സത്യം തുറന്നുപറഞ്ഞ് 16-കാരി; മാതാവിന്റെ ലഹരിക്കേസിന് പിന്നിലും ദുരൂഹത ?

കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പിതാവ് പൂര്‍ണ്ണമായും നിരപരാധിയാണെന്ന് വെളിപ്പെടുത്തി അതിജീവിതയായ പതിനാറുകാരി. തങ്ങളുടെ കുടുംബത്തെ തകര്‍ക്കാന്‍ സ്‌നേഹ മെര്‍ലിന്‍ എന്ന യുവതി ആസൂത്രണം ചെയ്ത കള്ളക്കേസാണിതെന്നും, തന്നെക്കൊണ്ട്...

അശ്രദ്ധമായ ഓട്ടത്തിൽ രോഹിത് റണ്ണൗട്ട്, കട്ടക്കലിപ്പ്, ഗില്ലിന്റെ മുഖത്തുനോക്കാതെ മടക്കം

ധർമശാല: ഇന്ത്യ - അഫ്ഗാനിസ്താൻ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ നാടകീയമായി ഇന്ത്യൻ ഓപ്പണറും സീനിയർ താരവുമായ രോഹിത് ശർമയുടെ പുറത്താകൽ. മഴമൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 195 റൺസ്...

താൻ സ്വവർഗാനുരാഗി ? ഗോസിപ്പുകളിൽ വിശദീകരണവുമായി നടി മൗനി റോയ്

മുംബൈ: മുൻ ഭർത്താവ് സൂരജ് നമ്പ്യാരുമായുള്ള വേർപിരിയലിന് പിന്നാലെ തന്റെ ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ച് പ്രചരിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി മൗനി റോയ്. ഒരു യൂട്യൂബ് അഭിമുഖത്തിലാണ് തന്നെക്കുറിച്ച് പ്രചരിച്ച ഏറ്റവും വലിയ ഗോസിപ്പ്...

ഗുർബാസിന്റെ സെഞ്ചുറി പാഴായി; തകർത്തടിച്ച് ശുഭ്മാൻ ഗിൽ; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ജയം,

ധർമശാല: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. കനത്ത മഴയെത്തുടർന്ന് 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 195 റൺസ് ലക്ഷ്യം 22.5 ഓവറിൽ മൂന്ന്...

Popular this week