വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; മൂന്ന് കിലോ സ്വര്‍ണ്ണം പിടികൂടി

കൊച്ചി : സ്വര്‍ണക്കടത്തും അതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കെ  വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; മൂന്ന് കിലോ സ്വര്‍ണ്ണം പിടികൂടി. നെടുമ്പാശ്ശേരിയിലാണ് വന്‍ സ്വര്‍ണ്ണവേട്ട നടന്നത്. ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടി. മൂന്ന് യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്.

പിടിയിലായ രണ്ട് പേര്‍ തൃശ്ശൂര്‍ സ്വദേശികളും, ഒരാള്‍ കോഴിക്കോട് സ്വദേശിയുമാണ്. 3.14 കിലോ സ്വര്‍ണ്ണമാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. തൃശ്ശൂര്‍ സ്വദേശികള്‍ ദുബായില്‍ നിന്നും, കോഴിക്കോട് സ്വദേശി ഷാര്‍ജയില്‍ നിന്നുമാണ് എത്തിയത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിവാനത്താവളത്തില്‍ നിന്നും പരിശോധനയ്ക്കിടെ സ്വര്‍ണ്ണം പിടികൂടിയിരുന്നു. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കടത്താന്‍ ശ്രമിച്ച 1096 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News