കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 240 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ പവന്‍ വില 35,280 ആയി. ഈ മാസം ഇതുവരെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാം വില 30 രൂപ കുറഞ്ഞ് 4410 രൂപയായി. മാസത്തിന്റെ തുടക്കത്തില്‍ 35,440 ആയിരുന്നു പവന്‍ വില. പിറ്റേന്ന് ഇത് 35360 ആയി. ശനിയാഴ്ച 35,600ല്‍ എത്തിയ വില തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെ വില 80 രൂപ കുറഞ്ഞു.
നിലവില്‍ മറ്റ് ആസ്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണത്തിന് മങ്ങല്‍ ഏറ്റിട്ടുണ്ടെങ്കിലും ദീര്‍ഘ കാലാടിസ്ഥാനത്തില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നേക്കും. ഈ വര്‍ഷം അവസാനത്തോടെ വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ട് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മാസം പവന് 560 രൂപയാണ് സ്വര്‍ണ വില കുറഞ്ഞത്. ആഗസ്റ്റ് ഒന്ന്, രണ്ട് തിയതികളില്‍ പവന് 36,000 രൂപയില്‍ ആയിരുന്നു വ്യാപാരം. ഇതാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീട് വില ഇടിഞ്ഞു. ആഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ഇതാണ് ആഗസ്റ്റിലെ ഏറ്റവും കുറഞ്ഞ നിരക്ക്.
ജൂലൈ ഒന്നിനാണ് ജൂലൈയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു വില. ജൂലൈ 16,20 തിയതികളിലാണ് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വ്യാപാരം നടന്നത്. പവന് 36,200 രൂപയായിരുന്നു.
ഒരു ഗ്രാം വെള്ളിക്ക് 69.20 രൂപയിലാണ് വ്യാപാരം നടക്കുന്നത്. പത്ത് ഗ്രാം വെള്ളിക്ക് 692 രൂപയും ഒരു കിലോഗ്രാമിന് 69,200 രൂപയുമാണ് വില . ഇന്നലെയും കിലോഗ്രാമിന് 67,600 രൂപയായിരുന്നു വില.