സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 200 രൂപ കൂടി

കൊച്ചി: തുടര്‍ച്ചയായ ഇടിവിനു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപയാണ് ഇന്നു വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,600 രൂപ. ഗ്രാമിന് 25 രൂപ കൂടി 4325 ആയി.

പവന് 320 രൂപ ഇടിഞ്ഞ് ഇന്നലെ വില ഈ മാസത്തെ താഴ്ന്ന നിലയില്‍ എത്തിയിരുന്നു. 34,400 രൂപആണ് ഇന്നലത്തെ നിരക്ക്. അതിനു മുമ്പുള്ള ദിവസങ്ങളില്‍ വില തുടര്‍ച്ചയായി ഇടിവു പ്രകടിപ്പിച്ചു.

ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടര്‍ന്ന് പിന്നീട് ഏതാനും ദിവസം വില കുറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഏറിയും കുറഞ്ഞും നിന്ന മഞ്ഞലോഹം ഏതാനും ദിവസം ചാഞ്ചാട്ടത്തിലായിരുന്നു.

മൂന്ന് ദിവസം കൊണ്ട് സ്വര്‍ണ വില പവന് 1,000 രൂപ കുറഞ്ഞിരുന്നു. ഈ മാസം ഇതുവരെ പവന് 2, 200 രൂപ കുറഞ്ഞു. ഡോളര്‍ കരുത്താര്‍ജിയ്ക്കുന്നതും നിക്ഷേപകര്‍ സ്വര്‍ണം വിറ്റു ലാഭം എടുക്കുന്നതും വില ഇടിവിലേക്ക് നയിച്ചിരുന്നു. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ച നടപടി ആഭ്യന്തര വിപണിയില്‍ പെട്ടെന്ന് വില കുറയാന്‍ കാരണമായിരുന്നു. ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 36,800 രൂപയായിരുന്നു വില. പിന്നീട് വില കുറയുകയായിരുന്നു.

ജനുവരി 16 മുതല്‍ 18 വരെയുള്ള തീയതികളില്‍ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു വില. പവന് 36,400 രൂപയായി ആണ് വില കുറഞ്ഞത്. ഇതാണ് ജനുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ജനുവരി 5,6 തീയതികളിലാണ് സ്വര്‍ണ വില ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 38,400 രൂപയായിരുന്നു വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News