സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ഇന്ന് പവന് 85 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6360 രൂപയായി. ഒരു പവൻ സ്വർണത്തിന് 680 രൂപയുടെ വർധന രേഖപ്പെടുത്തി.ഇതോടെ ഒരു പവന്റെ സ്വർണത്തിൻ്റെ വിപണി വില 50,880 രൂപയായി.
22 കാരറ്റ് പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ ഇന്നു 85 രൂപയുടെ വർധന കുറിച്ചു. ഇതോടെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 6,360 രൂപയായി വർധിച്ചു. ഇതും റെക്കോേഡ് വില നിലവാരമാണ്. അതേസമയം ഇതു തുടർച്ചയായ അഞ്ചാം ദിവസമാണ് സംസ്ഥാനത്തെ ആഭരണ വിപണിയിൽ ഒരു പവന്റെ വില അരലക്ഷം രൂപ നിലവാരത്തിന് മുകളിൽ തുടരുന്നത്.
അന്താരാഷ്ട്ര സ്വർണ്ണവില 2262 ഡോളറിലും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.35 ലും ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 70 ലക്ഷം രൂപ കടന്നിട്ടുണ്ട്. അന്താരാഷ്ട്ര സ്വർണ്ണവില ഫെബ്രുവരി 13ന് 1981 ഡോളർ ആയിരുന്നു. ഒന്നര മാസത്തിനിടെ 280 ഡോളർ ആണ് വർധിച്ചത്.
വെള്ളിയുടെ നിരക്കുകളിലും തിങ്കളാഴ്ച വർധന കുറിച്ചു. ഒരു ഗ്രാം വെള്ളിയുടെ നിരക്കിൽ 0.60 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിയുടെ വില 81.60 രൂപയായി വർധിച്ചു. സമാനമായി എട്ട് ഗ്രാം വെള്ളിയുടെ വില 652.80 രൂപയും 10 ഗ്രാം വെള്ളിയുടെ നിരക്ക് 816 രൂപയും 100 ഗ്രാം വെള്ളിയുടെ വില 8,160 രൂപയും ഒരു കിലോഗ്രാം വെള്ളിയുടെ വില 81,600 രൂപയായും കുറിച്ചു.
അന്താരാഷ്ട്ര വിലകൾ പരിശോധിച്ചാൽ ഇതിന് മുമ്പ് ഒരിക്കലും 280 ഡോളർ കൂടിയിട്ടില്ലായിരുന്നു. 200-250 ഡോളർ മാത്രമാണ് ഇതിനുമുമ്പ് മൂന്നു മാസത്തിനിടെയാണ് വർദ്ധിച്ചിട്ടുള്ളത്. സാധാരണ 250 ഡോളർ ഒക്കെ വില വർദ്ധിക്കുമ്പോൾ സാങ്കേതികമായി ചില തിരുത്തലുകൾ വരുന്നതാണ്. എന്നാൽ ഇപ്പോൾ അടിസ്ഥാനപരമായ മുന്നേറ്റം തുടരുകയാണ്. 2300 ഡോളർ മറികടക്കുമോ എന്നുള്ളതാണ് വിപണി ഉറ്റു നോക്കുന്നത്.
മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ
മാർച്ച് 1 : ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു. വിപണി വില 46,320 രൂപ
മാർച്ച് 2 : ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപ ഉയർന്നു. വിപണി വില 47,000 രൂപ
മാർച്ച് 3 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 47,000 രൂപ
മാർച്ച് 4 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 47,000 രൂപ
മാർച്ച് 5 : ഒരു പവൻ സ്വർണത്തിന് 560 രൂപ വര്‍ധിച്ചു. വിപണി വില 47,560 രൂപ
മാർച്ച് 6 : ഒരു പവൻ സ്വർണത്തിന് 200 രൂപ വര്‍ധിച്ചു. വിപണി വില 47,760 രൂപ
മാർച്ച് 7 : ഒരു പവൻ സ്വർണത്തിന് 320 രൂപ വര്‍ധിച്ചു. വിപണി വില 48,080 രൂപ
മാർച്ച് 8 : ഒരു പവൻ സ്വർണത്തിന് 120 രൂപ വര്‍ധിച്ചു. വിപണി വില 48,200 രൂപ
മാർച്ച് 9 : ഒരു പവൻ സ്വർണത്തിന് 200 രൂപ വര്‍ധിച്ചു. വിപണി വില 48,600 രൂപ
മാർച്ച് 10 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാർച്ച് 11 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാർച്ച് 12 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാർച്ച് 13 : ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 48,280 രൂപ
മാർച്ച് 14 : ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 48,480 രൂപ
മാർച്ച് 15 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാർച്ച് 16 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാർച്ച് 17 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാർച്ച് 18 : ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 48,280 രൂപ
മാർച്ച് 19 : ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 48,640 രൂപ
മാർച്ച് 20 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,640 രൂപ
മാർച്ച് 21 : ഒരു പവൻ സ്വർണത്തിന് 800 രൂപ ഉയർന്നു. വിപണി വില 49,440 രൂപ
മാർച്ച് 22 : ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 49,080 രൂപ
മാർച്ച് 23 : ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 49,000 രൂപ
മാർച്ച് 24 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 49,000 രൂപ
മാർച്ച് 25 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 49,000 രൂപ
മാർച്ച് 26 : ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 48,920 രൂപ
മാർച്ച് 27 : ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു . വിപണി വില 49,080 രൂപ
മാർച്ച് 28 : ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു . വിപണി വില 49,360 രൂപ
മാർച്ച് 29 : ഒരു പവൻ സ്വർണത്തിന് 1040 രൂപ ഉയർന്നു . വിപണി വില 50,400 രൂപ
മാർച്ച് 30 : ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു . വിപണി വില 50,200 രൂപ
മാർച്ച് 31 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 50,200 രൂപ
ഏപ്രിൽ 1 :ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു.വിപണി വില 50,880 രൂപ