28.4 C
Kottayam
Saturday, June 6, 2026

Gold Price : കുത്തനെ ഇടിഞ്ഞ് സ്വർണവില; രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്,അന്താരാഷ്ട്രവിപണിയിലും കുത്തനെ ഇടിയുന്നു

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഇടിഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇന്നലെ 160 രൂപയുടെ വർധനവുണ്ടായിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today’s Gold Rate)  37200 രൂപയാണ്.  

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4650 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. 30 രൂപയാണ് കുറഞ്ഞത്. ഇന്നലെ 15 രൂപയാണ് ഉയർന്നത്. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3840 രൂപയാണ്. 
 
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു. 

ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)

ജൂലൈ  01- ഒരു പവൻ സ്വർണത്തിന് 960 രൂപ ഉയർന്നു.    വിപണി വില – 38,280  രൂപ
ജൂലൈ  01- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.  വിപണി വില – 38,080  രൂപ
ജൂലൈ  02- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു.     വിപണി വില – 38,400  രൂപ
ജൂലൈ  02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.     വിപണി വില – 38,200  രൂപ
ജൂലൈ  03- സ്വർണവില മാറ്റമില്ലാതെ തുടർന്നു                   വിപണി വില –  38,200  രൂപ
ജൂലൈ  04-  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.    വിപണി വില –  38,400 രൂപ
ജൂലൈ  05-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.      വിപണി വില –  38,480  രൂപ
ജൂലൈ  06-  ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു.   വിപണി വില – 38,080  രൂപ
ജൂലൈ  07-  ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു.   വിപണി വില – 37,480  രൂപ
ജൂലൈ  08-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                  വിപണി വില –  37,480  രൂപ
ജൂലൈ  09-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.       വിപണി വില –  37,560  രൂപ
ജൂലൈ  10-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                  വിപണി വില –  37,560   രൂപ
ജൂലൈ  11-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                  വിപണി വില –  37,560   രൂപ
ജൂലൈ  12-  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.     വിപണി വില –  37440  രൂപ
ജൂലൈ  13-  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.     വിപണി വില –  37360  രൂപ
ജൂലൈ  14-  ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.     വിപണി വില –  37520  രൂപ

- Advertisement -

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുത്തനെ താഴുകയാണ്. സ്വര്‍ണവിലയിലുണ്ടാകുന്ന ഇടിവിന്റെ ട്രെന്‍ഡ് ഇപ്പോഴും തുടരുന്നു. ഇന്ന് 1710 ഡോളറിലാണ് സ്വര്‍ണ്ണത്തിന്റെ വ്യാപാരം നടക്കുന്നത്. ഇതാണ് സ്ഥിതി എങ്കിലും കേരളത്തിലോ ഇന്ത്യയിലോ സ്വര്‍ണത്തിന് വില കുറയുന്നില്ല. കാരണം എന്താണെന്നോ, രൂപയുടെ മൂല്യം കുത്തനെ കുറയുന്നത് തന്നെ.

- Advertisement -

സ്വര്‍ണ വില ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞെങ്കിലും കൂടിയും കുറഞ്ഞും സ്വര്‍ണവില ചാഞ്ചാടുകയാണ്. രൂപയുടെ വിനിമയ നിരക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവിലാണ് ഇന്ന്. 79.99 ലാണ് യുഎസ് ഡോളറിനെതിരെ ഇന്ന് രൂപയുടെ വിനിമയം നടക്കുന്നത്. ഒരു കിലോ സ്വര്‍ണ കട്ടിയുടെ ബാങ്ക് നിരക്ക് 52 ലക്ഷത്തിനു മുകളിലാണ്. ഇന്ത്യന്‍ രൂപ നാള്‍ക്കുനാള്‍ തളരുന്നതാണ് അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ്ണ വിലയില്‍ ഉള്ള കുറവ് ഇവിടെ പ്രതിഫലിക്കാതിരിക്കാന്‍ കാരണം.

ഇപ്പോഴത്തെ നിലയില്‍ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 82 രൂപയ്ക്ക് മുകളിലേക്ക് താഴും എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണ്ണത്തിന്റെ അന്താരാഷ്ട്ര വിലയില്‍ 350 ഡോളറോളം കുറവുണ്ടായി. ഇതിനു മുന്‍പ് ഇത്രയും വില കുറഞ്ഞത് 2012ലാണ്. സ്വര്‍ണത്തേക്കാള്‍ മികച്ച നിക്ഷേപമായി വന്‍കിട നിക്ഷേപകര്‍ ഡോളറിനെ കാണുന്നതാണ് ഇപ്പോഴത്തെ ഇടിവിന് കാരണം എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ജൂലൈ 26, 27 തീയതികളില്‍ പലിശനിരക്ക് ഉയര്‍ത്തും എന്നതും സ്വര്‍ണത്തിന് മുന്നിലെ വെല്ലുവിളിയാണ്. അതേസമയം കേരളത്തില്‍ കര്‍ക്കിടക മാസം ആരംഭിക്കാന്‍ ഇരിക്കുന്നത് സ്വര്‍ണ്ണ വിപണിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് എത്തിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week