26.2 C
Kottayam
Friday, June 5, 2026

Gold price today:കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ്ണവില,അരലക്ഷത്തിലെത്താന്‍ ഇനി എത്ര ദിവസം,ഇന്നത്തെ വിലയിങ്ങനെ

Must read

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ കുതിപ്പ് തുടരുകയാണ്. ഒക്ടോബർ മാസത്തിന്റെ തുടക്കത്തിൽ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും മാസം അവസാനിക്കാറാകുമ്പോഴേക്കും സ്വർണ വിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ പോക്ക് തുടർന്നൽ പൊന്നിന് വില അരലക്ഷം കടക്കുമോയെന്നാണ് സ്വർണ പ്രേമികളുടെ ആശങ്ക.

ഒക്ടബോർ 5 നായിരുന്നു ഈ മാസം ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത്, 41,920. ആറിന് പവന് വില 42,000 ആയി. 7 ന് വീണ്ടും വില 200 കൂടി. ഒക്ടോബർ എട്ടിന് 42520 രൂപയായിരുന്നു പവന് വില. ഒക്ടോബർ 12 ആയപ്പോഴേക്കും വില 43000 തൊട്ടു. അന്ന് സ്വർണം വിൽപന നടന്നത് പവന് 43,200 എന്ന നിരക്കിലായിരുന്നു. 15 ന് വില 44,320 രൂപയായി.

ഈ മാസം 17 ന് വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. 43,960 ആയിരുന്നു വില. എന്നാൽ പിന്നീട് വീണ്ടും വലിയ വർധനമാണ് വിലയിൽ രേഖപ്പെടുത്തിത്. 20 ആയപ്പോഴേക്കും വില 45,000 തൊട്ടു. വ്യാഴാഴ്ച വിൽപന നടന്നത് പവന് 45,440 എന്ന നിലയിലായിരുന്നു. ഇന്നും വിലയിൽ മാറ്റമില്ല. ഗ്രാമിന് 5680 രൂപയാണ്. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഉയർന്നിരുന്നു.

രാജ്യാന്തര വിപണയിലും സ്വർണ വില ഉയർന്നതോടെയാണ് സംസ്ഥാനത്തും സ്വർണ വില റെക്കോഡിലേക്ക് കുതിക്കാൻ തുടങ്ങിയത്. ട്രോയ് ഔൺസിന് 1974 ഡോളറായിരുന്നു ഇന്നലത്തെ വില. റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് കഴിഞ്ഞ മെയ് നാലിനായിരുന്നു സംസ്ഥാനത്ത് സ്വർണത്തിന് റെക്കോഡ് വില വർധനവ് രേഖപ്പെടുത്തിയത്. പിന്നീട് നേരിയ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇസ്രായേൽ-ഹമാസ് സംഘർഷം ശക്തമായതോടെ വീണ്ടും സ്വർണ വില ഉയരാൻ തുടങ്ങി.

- Advertisement -

ആദ്യ ദിവസങ്ങളിൽ യുദ്ധം വലിയ ചലനം വിപണിയിൽ ഉണ്ടാക്കിയിരുന്നില്ലെങ്കിലും പിന്നീട് ഇസ്രായേൽ വ്യോമാക്രമണം കടുപ്പിച്ചതോടെ സ്ഥിതി മാറി. യുദ്ധം തീവ്രമാകുമെന്ന സ്ഥിതി വന്നതോടെ വൻകിട നിക്ഷേപകർ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടുന്ന സ്ഥിതിവിശേഷമുണ്ടായതും സ്വർണത്തിന്റെ വില ഉയരാൻ കാരണമായിട്ടുണ്ട്. ഈ നിലയിൽ വില വർധന തുടരുകയാണെങ്കിൽ വൈകാതെ തന്നെ പവന് വില അരലക്ഷം കടന്നേക്കുമോയെന്ന ആശങ്കയും ശക്തമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week