28.8 C
Kottayam
Thursday, June 4, 2026

Gold price : സ്വർണവിലയിൽ ചാഞ്ചാട്ടം; ഇന്നലെ കൂടിയ സ്വർണവില ഇന്ന് കുറഞ്ഞു

Must read

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold price) കുറഞ്ഞു. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ സ്വർണവില ഉയർന്നിരുന്നു. എന്നാൽ ഇന്ന് വീണ്ടും സ്വർണവില ഇടിയുകയാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വിപണി വില (Gold price today)  37680 ആണ്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഇടിഞ്ഞ സ്വർണവില ഇന്നലെ മാത്രമാണ് വർധിച്ചത്.

ഇന്നലെ 320 രൂപയുടെ വർധനവാണ് ഒരു പവൻ സ്വർണത്തിന് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37920  രൂപയായി.ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4740 രൂപയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ തുടർച്ചയായ ഇടിവുണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 1600 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഏപ്രിൽ 30 ന് രണ്ട് തവണയായി 920 രൂപ കുറഞ്ഞിരുന്നു.  

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. 30 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്.  ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4710 രൂപയായി. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 40 രൂപ വർധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയിൽ 30 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില 3890 രൂപയായി. ഇന്നലെ 35 രൂപയുടെ വർധനവുണ്ടായിരുന്നു. 

സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടർച്ചയായ ഇടിവിനു ശേഷം ഈ മാസം ആദ്യമായാണ് ഇന്നലെ വില വർധിച്ചത്.  സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും ഇടിവുണ്ടായി. വെള്ളിയുടെ വിലയിൽ ഒരു രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ വെള്ളിയുടെ വിപണി വില 68 രൂപയായി. അതേസമയം 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

- Advertisement -

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 

- Advertisement -

ഏപ്രില്‍ 27 – 38760 രൂപ 
ഏപ്രില്‍ 28 – 38400  രൂപ 
ഏപ്രില്‍ 29 – 38840  രൂപ 
ഏപ്രില്‍ 30 – 38720 രൂപ 
ഏപ്രില്‍ 30 – 37920  രൂപ 
മെയ് 1 – 37920  രൂപ 
മെയ് 2 – 37760  രൂപ 
മെയ് 3 – 37760  രൂപ 
മെയ് 4 – 37600  രൂപ 
മെയ് 5 – 37920  രൂപ 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week