ന്യൂഡല്‍ഹി:സ്വര്‍ണവിലയില്‍ സമീപ ഭാവിയില്‍ത്തന്നെ വലിയ വര്‍ധനവുണ്ടാകാമെന്ന തരത്തിലുള്ള പ്രവചനങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകളിൽ സൂചിപ്പിക്കുന്നത്.
നാണ്യപ്പെരുപ്പം വലിയ ഭീഷണിയായി തുടരുമ്പോർ സ്വര്‍ണത്തിലേക്കു നിക്ഷേപകര്‍ വന്‍തോതില്‍ തിരിച്ചെത്തിയേക്കുമെന്ന വിലയിരുത്തലിലാണ് വിദഗ്ധര്‍.കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില മാസങ്ങള്‍ക്കു ശേഷം 37,000 രൂപയ്ക്കു തൊട്ടടുത്തെത്തി.
ഇനിയും 3000 ഡോളറിലേക്ക് രാജ്യാന്തര വിപണിയിലെ വില ഉയര്‍ന്നാല്‍ കേരളത്തില്‍ സ്വര്‍ണവില റോക്കറ്റുപോലെ ആയിരിക്കുമെന്നും സൂചനകളുണ്ട്. അലൂമിനിയം, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം തുടങ്ങി ഒട്ടേറെ വസ്തുക്കള്‍ക്ക് കോവിഡ്‌അനന്തര വിപണിയില്‍ വലിയ ഡിമാന്‍ഡാണ്.ഇനി വന്‍തോതില്‍ ഡിമാന്‍ഡ് ഉയരാന്‍ പോകുന്നത് സ്വര്‍ണത്തിനായിരിക്കുമെന്നാണു സൂചന. നിക്ഷേപകര്‍ വലിയ അളവില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുമെന്നാണ് കണക്കുകൂട്ടലുകള്‍.
നാണ്യപ്പെരുപ്പപ്പേടി വിപണികളെ ബാധിച്ചതിനൊപ്പം ഡോളര്‍ ദുര്‍ബലമാകുന്നതും സ്വര്‍ണത്തിന്റെ വില നാലു മാസത്തെ ഉയരത്തിലെത്താന്‍ കാരണമായി.അമേരിക്കയിലെ നാണ്യപ്പെരുപ്പമാണ് ഇപ്പോള്‍ സ്വര്‍ണ സ്വര്‍ണവില കൂട്ടിയത്. ചൈനയുടെ എവര്‍ഗ്രാന്‍ഡേ റിയല്‍ എസ്റ്റേറ്റ് തകര്‍ച്ചയും അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കു വര്‍ധിപ്പിച്ചതും ചൈന-യുഎസ് ഫെയ്സ്- 1 കരാറുമെല്ലാം സ്വര്‍ണത്തിന്റെ വില സ്വാധീനിച്ചു.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ കേരളത്തിലെ വിപണികളിലും അതേ രീതിയില്‍ പ്രതിഫലിക്കും.രാജ്യാന്തര വിപണിയില്‍ സ്പോട് ഗോള്‍ഡിന്റെ വില 1800 ഡോളര്‍ കടന്നതോടെയാണ് കേരളത്തിലും വില പവന് 36,000 രൂപ കടന്നത്. തുടര്‍ന്ന് 1850 ഡോളര്‍ കടന്നപ്പോള്‍ കേരളത്തിലെ വില പവന് 37000 രൂപയിലേക്ക് അടുക്കുകയാണ്.