Gold Price Today:സ്വർണ വിലയിൽ ഇടിവ്; 3 ദിവസം കൊണ്ട് ഇടിഞ്ഞത് 1640 രൂപ, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് കേരളത്തിൽ 1,12,600 രൂപയാണ് വില വരുന്നത്. പവന് 880 രൂപയാണ് ഇന്നത്തേക്ക് ഇടിഞ്ഞിരിക്കുന്നത്. ഒരു ഗ്രാമിന് 110 രൂപയാണ് കുറഞ്ഞിരിക്കുന്നത്. അക്ഷയ തൃതീയ ദിവസമായിരുന്ന ഏപ്രിൽ 19 ന് ആയിരുന്നു ഈ മാസം കേരളത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,14,240 രൂപയായിരുന്നു വില. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 1 ഗ്രാം വെള്ളിക്ക് 260 രൂപയും 10 ഗ്രാം വെള്ളിക്ക് 2,600 രൂപ വിലയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വർണവിലയിൽ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടം ഇനി എത്ര കാലം തുടരുമെന്നതാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം ഇനിയും നീളുകയും അതുവഴി ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള സാഹചര്യമുണ്ടാവുകയും ചെയ്താൽ നിക്ഷേപകരെല്ലാം കൂട്ടത്തോടെ സ്വർണത്തെ ആശ്രയിക്കും. എന്നാൽ ഇറാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ധനം കടത്തിവിടാൻ ഹോർമുസ് തുറന്നത് നിക്ഷേപകർക്ക് പ്രതീക്ഷ നൽകി. നിലവിൽ ഡോളറിന്റെ കരുത്തും പലിശ നിരക്കുകളുമാണ് നിക്ഷേപകരുടെ കണക്കുകൂട്ടലുകളെ നിയന്ത്രിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചാൽ മാത്രമേ സ്വർണ്ണവിലയിൽ ഇനി ഒരു കയറ്റമുണ്ടാവുകയുള്ളൂവെന്നാണ് അനുമാനം.

ഈ മാസത്തെ സ്വ‌‍‌ർണ വില ഒറ്റ നോട്ടത്തിൽ

ഏപ്രിൽ 1- രാവിലെ 1,11,080 രൂപ| വൈകീട്ട് 1,12,160 രൂപ

ഏപ്രിൽ 2- രാവിലെ 1,11,040 രൂപ| വൈകീട്ട് 1,09,240 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

ഏപ്രിൽ 3- രാവിലെ 1,10,680 രൂപ

ഏപ്രിൽ 4- രാവിലെ 1,10, 680 രൂപ

ഏപ്രിൽ 5- 1,10, 680 രൂപ

ഏപ്രിൽ 6- രാവിലെ 1,09,360 രൂപ| വൈകീട്ട് 1,10,480 രൂപ

ഏപ്രിൽ 7- 1,09,880 രൂപ

ഏപ്രിൽ 8- 1,12,800 രൂപ

ഏപ്രിൽ 9- 1,11,080 രൂപ| വൈകീട്ട് 1,11,600 രൂപ

ഏപ്രിൽ 10- രാവിലെ 1,12, 200 രൂപ|വൈകീട്ട് 1,11,720 രൂപ

ഏപ്രിൽ 11- രാവിലെ 1,12,080 രൂപ

ഏപ്രിൽ 12- 1,12,080 രൂപ

ഏപ്രിൽ 13- 1,11,800 രൂപ

ഏപ്രിൽ 14- 1,12,880 രൂപ

ഏപ്രിൽ 15- 1,13, 920 രൂപ

ഏപ്രിൽ 16- 1,14,080 രൂപ

ഏപ്രിൽ 17- രാവിലെ 1,13,080 രൂപ| രാത്രി 1,13,640 രൂപ

ഏപ്രിൽ 18- 1,14,240 രൂപ (ഈ മാസത്തെ ഏറ്റവും കൂടിയ വില)

ഏപ്രിൽ 19- 1,14,240 രൂപ (ഈ മാസത്തെ ഏറ്റവും കൂടിയ വില)

ഏപ്രിൽ 20- 1,13,880 രൂപ

ഏപ്രിൽ 21- 1,13, 880 രൂപ

ഏപ്രിൽ 22- 1,13, 480 രൂപ

ഏപ്രിൽ 23- 1,12,600 രൂപ

English Summary

Gold prices in Kerala saw a significant drop today, with a sovereign of 22-carat gold decreasing by ₹880 to reach ₹1,12,600. The price per gram fell by ₹110. This follows the month’s peak recorded on Akshaya Tritiya (April 19), when gold hit ₹1,14,240 per sovereign. Silver prices also dipped, with 1 gram retailing at ₹260 and 10 grams at ₹2,600. Global market fluctuations and a slight easing of geopolitical tensions are cited as reasons for this downward trend.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News